HOME
DETAILS
MAL
കടകള്‍ തകര്‍ത്തു
backup
February 25 2017 | 21:02 PM
പാനൂര്‍: വൈദ്യര് പീടികയ്ക്കു സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും ജനസേവനാകേന്ദ്രത്തിനു നേരെ അക്രമം. ഏലാങ്കോട് കരുവാന്റവിട മഹ്മൂദിന്റെപല ചരക്കു കടയുള്പ്പെടെയുള്ള കെട്ടിട സമുച്ചയത്തിനു നേരെയാണ് ഇന്നലെ പുലര്‍ച്ച സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയത്.
വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറിനു മുകളില്‍ കരിഓയില്‍ ഒഴിച്ചു വികൃതമാക്കി. തൊട്ടടുത്ത കല്യാണി ചായക്കടയുടെ ബോര്‍ഡും തകര്‍ത്തു. പാനൂര്‍ നഗരസഭ നാലാം വാര്‍ഡ് കൗണ്‍സിലര്‍ പി ഹാരിസിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ജനസേവനാകേന്ദ്രവും വയോജനകേന്ദ്രവും വയോമിത്രം പദ്ധതിയുടെ ക്ലിനിക്കും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അക്രമത്തിനിരയായ സ്ഥാപനങ്ങള്‍ മുന്‍മന്ത്രി കെ.പി മോഹനന്, പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി റംല സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."