കലവറക്കുന്ന് കുടിവെള്ള പദ്ധതിയുടെ മോട്ടോറുകള്‍ തകരാറിലായി; കുടിവെള്ള വിതരണം തടസപ്പെട്ടു
പുതുക്കാട് : വരന്തരപ്പിള്ളി കലവറക്കുന്ന് കുടിവെള്ള പദ്ധതിയുടെ മോട്ടോറുകള്‍ തകരാറിലായി. കുട്ടന്ഞ്ചിറ, പാത്തിക്കിരിചിറ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങി. പമ്പ് ഹൗസിലെ രണ്ടു മോട്ടോറുകളില്‍ ഒന്നാണ് തകരാറിലായത്. അളഗപ്പനഗര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ പ്രദേശങ്ങളിലേയ്ക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന രണ്ട് പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് കലവറക്കുന്ന് ശുദ്ധജല പദ്ധതി. അതില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോറാണ് തകരാറിലായത്.
മോട്ടോര്‍ തകരാറിലായി രണ്ടു മാസമായിട്ടും നന്നാക്കാനുള്ള നടപടിയുണ്ടായിട്ടില്ല. പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കലക്ടര്‍ക്ക് പരാതി നല്കി. പദ്ധതിയില്‍ നിന്ന് നേരത്തെ ദിവസേന പൈപ്പ് വഴി വെള്ളം ലഭിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ കുടിവെള്ളമെത്തുന്നത്.
തകരാറിലായ മോട്ടര്‍ അറ്റക്കുറ്റപ്പണിക്കായി കൊണ്ടുപോയിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം പ്രശ്നം പരിഹരിക്കുമെന്നും ജലഅതോരിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."