HOME
DETAILS
MAL
കൊറോണ: ചൈനയില്‍ മരണം 81 കടന്നു
backup
January 28 2020 | 05:01 AM
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനീസ് പ്രവിശ്യയായ വുഹാനില്‍നിന്ന് കഴിയുന്നത്ര ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം അയക്കാന്‍ ഒരുങ്ങുന്നു. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പുറത്തിറങ്ങാന്‍ പേടിയാണെന്നും എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കണമെന്നുമുള്ള ചൈനയിലെ മലയാളി വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. ഭക്ഷണവും മാസ്‌കും ലഭിക്കുന്നില്ലെന്നും യീച്ചാങ് സി.ടിജി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു.
ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 81 കടന്നു. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,744 ആയി കുത്തനെ ഉയര്‍ന്നു. ഇതില്‍ 461 പേരുടെ നില ഗുരുതരമാണ്.
ഹൂബെയ്ക്ക് പുറത്ത് ഹിനാന്‍ പ്രവിശ്യയിലും ഒരു മരണം റിപോര്‍ട്ട് ചെയ്തു. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്.
അതിവേഗം വൈറസ് പടരുന്നതിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങിയ സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ സ്‌കൂളുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കില്ല. തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോങ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കി. വൈറസിന്റെ പടര്‍ന്നുപിടിക്കാനുള്ള ശേഷി വര്‍ധിക്കുന്നതായി ചൈനീസ് അധികൃതര്‍ പറഞ്ഞു.
ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും വിദേശത്തേക്കും പടര്‍ന്നുപിടിച്ചത്. മറ്റ് ലോക രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യ, നേപ്പാള്‍, തായ്‌വാന്‍, തായ്‌ലന്‍ഡ്, ജപ്പാന്‍, യു.എസ്, വിയറ്റ്‌നാം, സിംഗപ്പൂര്‍, മലേഷ്യ, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."