മദ്യ വില്പനശാലക്കെതിരേ പ്രതിഷേധ കൂട്ടായ്മ
ഇരിട്ടി: പായം പഞ്ചായത്തിലെ എരുമത്തടത്ത് ബിവറേജസ് മദ്യ വില്പന ശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ കേരള മദ്യ നിരോധന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കുടിയേറ്റ മേഖലയില്‍ എവിടെയും മദ്യശാല തുറക്കാന്‍ അനുവദിക്കില്ലെന്ന് മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം. സുപ്രിംകോടതി ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടാനാണു ഉത്തരവിട്ടത്. എന്നാല്‍ നിയമത്തെ ദുര്‍വ്യാഖ്യാനിച്ച് നിലവിലുള്ളവ മാറ്റി സ്ഥാപിക്കാനാണ് നീക്കം നടത്തുന്നത്. മട്ടന്നൂരിലെ ബിവറേജസ് മദ്യശാല കുടിയേറ്റ മേഖലയിലേക്ക് മാറ്റുന്നതിനെ എന്തു വില കൊടുത്തും എതിര്‍ക്കും. ഉളിക്കലില്‍ മദ്യശാലക്കായി ഹര്‍ത്താല്‍ നടത്തിയവര്‍ തന്നെ രണ്ട്വര്‍ഷം കഴിയും മുമ്പെ അതിന്റെ ദുരന്ത ഫലം അനുഭവിച്ച് മദ്യ ശാല പൂട്ടാനായി ഹര്‍ത്താല്‍ നടത്താന്‍ മുന്നിട്ടിറങ്ങേണ്ടി വന്നിട്ടുണ്ട്. മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെയും മറ്റ് ജനപ്രതിനിധികളെയും പള്ളി ഉള്‍പ്പെടെയുള്ള മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ട്യറ ദേവാലയ വികാരി ഫാ.തോമസ് അട്ടേങ്ങാട്ടില്‍, മാത്യു എം കണ്ടത്തില്‍, ജെയ്സന് മാര്‍ക്കോസ്, സണ്ണി തറയില്‍, പുള്ളിയില്‍ ഉമ്മര്‍, ചിന്നമ്മ ജോര്‍ജ്, ബെന്നി വട്ടുകുളം, ജോര്‍ജ്ജ്കുട്ടി തറയില്‍ എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."