HOME
DETAILS
MAL
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനി പഞ്ചായത്ത് പൂട്ടിച്ചു
backup
January 11 2019 | 07:01 AM
അമ്പലപ്പുഴ: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി പഞ്ചായത്ത് പൂട്ടിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്ന-ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവന്ന പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ് നിര്‍മാണ ഫാക്ടറിയാണ് പഞ്ചായത്ത് പുട്ടിച്ചത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാതെയും, മാലിന്യ നിര്‍മാര്‍ജന സംവിധാങ്ങളൊരുക്കാതെയുമാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ജനവാസം ഏറെയുള്ള സ്ഥലത്ത് ശബ്ദമലിനീകരണം തടയുന്നതിനാവശ്യമായ സംവിധാനങ്ങളും കമ്പനി ഉടമ കൈക്കൊണ്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇതിനെ അവഗണിച്ച് ഉടമ കമ്പനി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പുന്നപ്ര പൊലിസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."