HOME
DETAILS

വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകേകി ഇ.എം.എസ് ദേശീയ സെമിനാര്‍

  
backup
June 12 2016 | 20:06 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

മഞ്ചേരി: കേരളത്തിന്റെ പുത്തന്‍വികസന സ്വപ്നങ്ങള്‍ക്കു ചിറകേകി ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിനു തുടക്കമായി. കോര്‍പറേറ്റുകള്‍  തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്നും രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങളിലെല്ലാം ഇതിന്റെ സ്വാധീനം പ്രകടമാണന്നും പ്രശസ്ത സാമ്പത്തികശാസ്ത്ര വിദഗ്ധന്‍ പ്രഭാത്പട്‌നായിക്ക് അഭിപ്രായപ്പെട്ടു.
വര്‍ഗീയതയെ തുരത്തുകയും മതനിരപേക്ഷതയെ  ഉയര്‍ത്തിപിടിക്കുകയുമാണ്  രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല വികസനരംഗത്തോടൊപ്പം സാംസ്‌കാരിക രംഗത്തും പുരോഗതികളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസിന്റെ ഉള്‍കാഴ്ചയാണ്  കേരളത്തിന്റെ ഇക്കാലമത്രയുമുള്ള നേട്ടത്തിനു പിന്നിലെന്നും അതില്‍ ഊന്നികൊണ്ടുള്ള വികസനങ്ങള്‍ നടപ്പാക്കുകയാണ്  ഇടതുപക്ഷ സര്‍ക്കാറിന്റെ  നയമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ അഭിപ്രായപ്പെട്ടു. ആഗോളവത്കരണമാണ് മുതലാളിത്ത ഭരണകൂടങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരേയാണ്  ഇ.എം.എസ് എഴുതിയതും പ്രസംഗിച്ചതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ എം.പി ടി.കെ ഹംസ, ഡോ. ടി.എന്‍ സീമ, കെ.ടി കുഞ്ഞികണ്ണന്‍  എം.എല്‍.എമാരായ വി അബ്ദുറഹിമാന്‍ , പി.വി അന്‍വര്‍, എം സ്വരാജ് എന്നിവരും ഇ.എന്‍ മോഹന്‍ദാസ്, ഇ.എം രാധ, അസൈന്‍കാരാട് തുടങ്ങിയവരും പങ്കെടുത്തു.


സെമിനാര്‍ ഇന്ന് സമാപിക്കും


മഞ്ചേരി: ഇ.എം .എസിന്റെ ലേകം-ദേശീയ സെമിനാര്‍ ഇന്നു സമാപിക്കും. 1500 പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. 'വര്‍ഗീയ ഫാസിസം; ഭീഷണിയും പ്രതിരോധവും' എന്ന സെഷന്‍ ഇന്ന് രാവിലെ 9.30നു തുടങ്ങും. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. പി.കെ സൈനബ അധ്യക്ഷയാകും. പി രാജീവ്, സുനില്‍ പി ഇളയിടം, കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍  സംസാരിക്കും.
ഉച്ചക്കു ശേഷം  ഹമീദ് ചേന്ദമംഗല്ലൂര്‍, പ്രൊഫ. എം.എം നാരായണന്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പി.പി വാസുദേവന്‍ നായര്‍ അധ്യക്ഷനാകും. മന്ത്രി ഡോ. കെ.ടി ജലീല്‍ പ്രഭാഷണം നടത്തും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago