വാട്ടര്‍ അതോറിറ്റി പുതിയ ഡിവിഷന്‍ തുടങ്ങണം: ചെന്നിത്തല
ഹരിപ്പാട്: കേരളവാട്ടര്‍ അതോറിറ്റിയുടെ ആലപ്പുഴ ഡിവിഷനു കീഴിലുള്ള ഹരിപ്പാട്, മാവേലിക്കര സബ്ഡിവിഷനുകളും കുട്ടനാട് താലൂക്കിലെ എടത്വാ സബ്ഡിവിഷനേയും ഉള്‍പ്പെടുത്തി പുതിയ ഡിവിഷന്‍ ഹരിപ്പാട് കേന്ദ്രമാക്കി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
നിലവില്‍ ആലപ്പുഴ പി.എച്ച്. ഡിവിഷന്റെ പരിധിയില്‍ കുട്ടനാട് താലൂക്ക് ഒഴികെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളാണ് ഉള്‍പ്പെടുന്നത്. ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ എന്നീ എട്ട് നിയമസഭ മണ്ഡലങ്ങള്‍ ഈ ഡിവിഷനുകീഴില്‍ വരുന്നുണ്ട്. ആലപ്പുഴ ഡിവിഷന് കീഴില്‍ചേര്‍ത്തല, തൈക്കാട്ടുശ്ശേരി, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നീ അഞ്ച് സബ്ഡിവിഷനുകളും 10 സെക്ഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഒന്‍പത് ശുദ്ധീകരണശാലയോടുകൂടിയ പദ്ധതികളും മുപ്പത്തിമൂന്നോളം കുഴല്‍കിണര്‍ സ്‌കീമും നിലവിലുണ്ട്.
ശുദ്ധീകരണശാലയോടുകൂടിയ അഞ്ച് പദ്ധതികള്‍ ആറു വര്‍ഷത്തിനിടയില്‍ കമ്മീഷന്‍ ചെയ്തവയാണ്.
ജലശുദ്ധീകരണ ശാലയോടുകൂടിയ പദ്ധതികള്‍ കമ്മീഷന്‍ ചെയ്തതോടെ മെച്ചപ്പെട്ട ജലവിതരണം ഈ പ്രദേശങ്ങളില്‍ സാധ്യമായിട്ടുണ്ടെങ്കിലും, പ്രദേശങ്ങളിലെ വിതരണ ശൃംഖലകളലധികവും കാലപ്പഴക്കമുള്ള നെറ്റ്‌വര്‍ക്കുകളായതിനാല്‍ കൂടുതല്‍ ചോര്‍ച്ച അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. കൂടാതെ ഈ മേഖലകളിലെ കണക്ഷനുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
122012 ല്‍ 89985 കണക്ഷനുകള്‍ഉണ്ടായിരുന്നത് നവബര്‍ 2018 ല്‍ 2,10,950 ആയി വര്‍ധിച്ചിട്ടുണ്ട്. ഇ- അബാക്കസ് വന്നതോടെ റവന്യു സംബന്ധിച്ച പരാതികളുടെ എണ്ണവും കാര്യമായി കൂടിയിട്ടുണ്ട്.
കൂടാതെ ത്രിതല പഞ്ചായത്തുകളുടേയും, സ്റ്റേറ്റ് പ്ലാന്‍ പ്രകാരമുള്ള ഡെപ്പോസിറ്റ്‌വര്‍ക്കുകളും ഈ ഡിവിഷന്‍മുഖേന കൂടുതലായി നിര്‍വഹിക്കുന്നുണ്ട്. ഇപ്പോള്‍ നിര്‍വഹണത്തിലിരിക്കുന്ന ഹരിപ്പാട് കുടിവെള്ളപദ്ധതിയും ഈ ഡിവിഷനുകീഴിലുള്ളതാണ്. പദ്ധതികളുടെ ആധിക്യവും, വളരെ വിസ്തൃതമായ ഭൂ -ഘടനയും ഈ ഡിവിഷനുകീഴിലുള്ള പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനും പ്രായോഗികമായ പരിമിതികളും വെല്ലുവിളികളും സൃഷ്ട്ടിക്കുന്ന സാഹചര്യത്തില്‍ ഈ ഡിവിഷന്റെ പരിധിയില്‍വരുന്ന ഹരിപ്പാട്, മാവേലിക്കര സബ്ഡിവിഷനുകളും ജില്ലയിലെതന്നെ കുട്ടനാട് താലൂക്കിലെ തിരുവല്ലഡിവിഷന്റെ പരിധിയില്‍വരുന്ന എടത്വാ സബ്ഡിവിഷനേയും ഉള്‍പ്പെടുത്തി ഒരു പുതിയ ഡിവിഷന്‍ ഹരിപ്പാട് കേന്ദ്രമാക്കി ആരംഭിക്കുകയാണെങ്കില്‍ അത് ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സഹായിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."