അഞ്ചുതുരുത്തുകാരുടെ ദുരിതത്തിന് അറുതിയില്ല; 10 കോടിയുടെ പാലം പാഴ്വാക്ക്
അരൂര്‍: അഞ്ചുതുരുത്തുക്കാരുടെ ദുരുതത്തിന് അറുതിയില്ല. 10 കോടി മുടക്കി തുരുത്തിലേയ്ക്ക് പാലം വരുമെന്ന് എം.എല്‍.എയുടെ വാക്ക് പാഴ്വാക്കായി. ശക്തമായ കാറ്റു മഴയും ഉള്ളപ്പോള്‍ ചെറുവഞ്ചിയിലൂടെയുള്ള യാത്ര ഭയാനകമാണ്. രാവിലെയും വൈകുന്നേരവും വിദ്യാഥികളും ജോലിക്കു പോകുന്ന വീട്ടമ്മമാരും വഞ്ചി തിങ്ങിനിറഞ്ഞ് അപകടകരമായാണ് ഈ ഉടുപുഴ കടക്കുന്നത്.
രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് കടത്ത് സമയം. ഓരോ വര്‍ഷവും പാണാവള്ളി പഞ്ചായത്താണ് ലേലം ചെയ്തു കൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മുപ്പത്തഞ്ചായിരത്തി എണ്ണൂറ് രൂപയ്ക്കാണ് ലേലം പിടിച്ചതെന്ന് കടത്തുകാരന് പറഞ്ഞു.
കടത്തുകൂലി വേണ്ടങ്കിലും ശക്തമായ അടി ഒഴുക്കുള്ള കായലിലൂടെ ചെറുവഞ്ചിയിലുള്ള യാത്ര ദുഷക്കരവും ഭയാനകവുമാണെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. പ്രത്യകിച്ചു കാറ്റും മഴയും ഉള്ളപ്പോള്‍ ജീവന് പണയം വച്ചാണ് കൈ കുഞ്ഞുമായും കൂട്ടികളുമായും യാത്ര ചെയ്യുന്നത്.
ഇപ്പോള്‍ അഞ്ചുതുരുത്തില് നൂറില്‍ പരം കുടുബങ്ങളാണുള്ളത്. ഒരു വര്‍ഷം മുന്‍പ് പാലം പണിയുന്നതിന്റെ തുടക്കമായി മണ്ണ് പരിശോധന നടത്തിയെങ്കിലും പിന്നീട് ഒരറിവും ഇല്ലന്നും നാട്ടുകാര്‍ പറഞ്ഞു. തുരുത്തിലുള്ളവരുടെ ദീര്‍ഘകാല സ്വപ്നമാണ് ഇവിടെ ഒരു പാലം.
അധികൃതര്‍ തുരുത്തി ലേയ്ക്കുള്ള പാലം പണി ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."