HOME
DETAILS

എന്‍.പി.ആര്‍ വിവാദം: മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് തല്ലിത്തകര്‍ത്തു

  
backup
January 28 2020 | 07:01 AM

npr-issue-manjeri-kerala-2020

മഞ്ചേരി:എന്‍.പി.ആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മഞ്ചേരി നഗരസഭ സെക്രട്ടറി പുറത്തിറക്കിയ വിവാദ നിര്‍ദ്ദേശങ്ങളെത്തുടർന്ന് പ്രതിഷേധക്കളമായി നഗരസഭാ കാര്യാലയം. മുസ് ലിം യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചുമായി നഗരസഭയില്‍ എത്തിയത്. രാവിലെ ഒന്‍പതോടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചു. ഒരു മണിക്കൂറിന് ശേഷം 200 ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തി.

നഗരസഭാ കവാടത്തില്‍ മഞ്ചേരി സി.ഐ അലവിയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞെങ്കിലും തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഒന്നാംനിലയിലെ സെക്രട്ടറിയുടെ മുറിക്ക് മുന്നിലെത്തി. സെക്രട്ടറിയുടെ മുറിയുടെ വാതില്‍ തകര്‍ത്ത് ചേംബറിലെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറി ഓഫീസില്‍ നിന്ന് പുറത്തിറങ്ങണമെന്നാവശ്യപ്പെട്ടു. ഇതിനിടയില്‍ പൊലിസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ലീഗ് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയത്.

നഗരസഭാ കവാടത്തില്‍ പ്രതിഷേധ സംഗമം തീര്‍ത്താണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. 11.30 ഒടെ ഭരണഘടനാ സംരക്ഷണ സമിതിയെന്ന പേരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഗേറ്റിനുമുന്നില്‍ മാര്‍ച്ച് പൊലിസ് തടഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച ഉത്തരവിന്റെ പകര്‍പ്പോടെയാണ് മഞ്ചേരി നഗരസഭ സെക്രട്ടറി പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചത്. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നത്

മലപ്പുറം ജില്ലയിലെ മഞ്ചേരി തുറയ്ക്കല്‍ സ്‌കൂള്‍, എച്ച്എംവൈഎച്ച്എസ്, ചുള്ളക്കാട് യുപി തുടങ്ങി 12 ഓളം സ്‌കൂള്‍ അധികൃതര്‍ക്ക് മഞ്ചേരി നഗരസഭ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ടു കത്തയച്ചത്.

ജനസംഖ്യാ കണക്കെടുപ്പിന് ജീവനക്കാരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ അയച്ച സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ എന്‍.പി.ആര്‍ സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ 16ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും സ്റ്റേ ചെയ്തതായി ചൂണ്ടിക്കാണിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് നഗരസഭകള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും എന്‍.പി.ആറിനായി ലഭിച്ച സര്‍ക്കുലര്‍ തുടര്‍ നടപടിയുടെ ഭാഗമായി വിദ്യാലയങ്ങളിലേക്ക് അയച്ചത്. എന്‍.പി.ആര്‍ ഇല്ലാതെ സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകാനാണ് കഴിഞ്ഞ സംസ്ഥാന മന്ത്രി സഭയുടെ തീരുമാനം. ഇതിന്റെ മറപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ നീക്കം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago