HOME
DETAILS

അമിത കീടനാശിനി പ്രയോഗം: കുട്ടനാട്ടില്‍ ത്വക്ക്‌രോഗം പടരുന്നു

  
backup
January 11 2019 | 07:01 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%95

ഹരിപ്പാട്: കുട്ടനാട്ടിലെ ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മത്സ്യങ്ങള്‍ക്ക് രോഗബാധയും. അമിത കീടനാശിനി പ്രയോഗമെന്ന് സംശയം. കൃഷിയാരംഭിച്ചതോടെ വന്‍ തോതിലാണ് കീടനാശിനിയും കുമിള്‍നാശിനിയും പ്രയോഗിക്കുന്നത്.
നെല്‍കൃഷി സംരക്ഷിക്കാന്‍ കുട്ടനാട്ടില്‍ കര്‍ഷകര്‍ ഓരോ വര്‍ഷവും പ്രയോഗിക്കുന്നത് 500 ടണ്‍ കീടനാശിനിയാണ്. 50 ടണ്ണിന് മുകളില്‍ കുമിള്‍നാശിനി വേറെയും. ഇത് കാര്‍ഷിക സര്‍വകലാശാല ശിപാര്‍ശ ചെയ്തതിനെക്കാള്‍ വളരെ അധികമാണ്. 50 മുതല്‍ 75 ശതമാനംവരെ അധികം കീടനാശിനി കുട്ടനാട്ടില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മുന്‍പ് നടന്ന പഠനത്തില്‍ കണ്ടെത്തിയത്. ഉപയോഗിക്കുന്നതില്‍ 50 ശതമാനം മരുന്നുകളും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്.
നിരോധിത മരുന്നുകള്‍ പല പേരുകളിലായി കുട്ടനാട്ടില്‍ വിതരണം ചെയ്യുന്നുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നത്തെുന്ന പച്ചക്കറിയിലെ കീടനാശിനി സാന്നിധ്യത്തെക്കുറിച്ച് വലിയ ചര്‍ച്ചയും ബോധവല്‍ക്കരണവും നടക്കുന്നതിനിടെയാണ് നെല്ലറയില്‍ വിതക്ക് പിന്നാലെ തുടങ്ങി വിളഞ്ഞ കതിരില്‍ വരെയുള്ള ഈവിഷ പ്രയോഗം.
ഇത്തരത്തില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുമ്പോഴും അതിന്റെ അഞ്ച് ശതമാനം വരെ മാത്രമാണ് കീടങ്ങളില്‍ എത്തുന്നത് എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടനാട്ടിലെ പല ഭാഗങ്ങളില്‍ നിന്ന് കുടിവെള്ളം ശേഖരിക്കുന്നുണ്ട്. കടപ്രയില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ആലപ്പുഴ നഗരസഭക്കും ചുറ്റുമുള്ള പഞ്ചായത്തുകള്‍ക്കും വിതരണം ചെയ്യുന്നത്.
മണിമലയാറില്‍ കറ്റോട് നിന്ന് ശേഖരിക്കുന്ന വെള്ളമാണ് തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യുന്നത്. കൃഷിയാരംഭിച്ചതോടെ കീടനാശിനിയും കുമിള്‍നാശിനിയും രാസവളങ്ങളും അടങ്ങിയ വെള്ളമാണ് പാടശേഖരങ്ങളില്‍ നിന്ന് പുറംന്തള്ളുന്നത്.
ഈവെള്ളമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. കുടിവെള്ള ശുദ്ധീകരണ പ്രക്രിയയില്‍ അണുനാശനം മാത്രമാണ് നടക്കുന്നത്. ദോഷകരമായ രാസവസ്തുക്കള്‍ മാറ്റി ശുദ്ധീകരിക്കുന്ന സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടുമില്ല. തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും അടഞ്ഞുകിടക്കുന്നതിനാല്‍ വിഷലിപ്തമായ വെള്ളമാണ് കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്നത്. കുട്ടനാട്ടിലെ കീടനാശിനി പ്രയോഗം തീര്‍ത്തും അശാസ്ത്രീയമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. നടപടികള്‍ സ്വീകരിക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്ന സമീപനമാണ് കൃഷി വകുപ്പിന്റേതെന്നാണ് കര്‍ഷക സംഘടനകളുടെ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago