നീലഗിരിയിലേക്ക് പുതിയ 20 ബസുകള്‍ കൂടി
ഗൂഡല്ലൂര്‍: നീലഗിരിയിലേക്ക് പുതുതായി 20 പുതിയ ബസുകള്‍ കൂടി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് അനുവദിച്ചു. കഴിഞ്ഞ വര്‍ഷം അനുവദിച്ച 19 പുതിയ ബസുകള്‍ക്കു പുറമെയാണിത്.
തമിഴ്നാട്ടില്‍ എട്ട് കോര്‍പറേഷനുകളുടെ കീഴില്‍ 21,678 ട്രാന്‍സ്പോര്‍ട്ട് ബസുകളാണ് സര്‍വിസ് നടത്തുന്നത്. എല്ലാ കോര്‍പറേഷനുകള്‍ക്കുമായി അനുവദിച്ച 555 പുതിയ ബസുകളില്‍ കോയമ്പത്തൂര്‍ ഡിവിഷന് 140 എണ്ണമാണ് നല്‍കിയത്. ഇതില്‍ നീലഗിരിക്ക് 20 ബസുകളാണ് അനുവദിച്ചിരിക്കുന്നത്.
നീലഗിരിയിലെ കുന്നൂര് ഡിപ്പോക്ക് 3, കോത്തഗിരി ഡിപ്പോക്ക് 4, ഗൂഡല്ലൂര്‍ ഡിപ്പോക്ക് 4, മേട്ടുപാളയം ഡിപ്പോ രണ്ടിന് 3, ഊട്ടിയിലെ രണ്ട് ഡിപ്പോകള്‍ക്കായി 3 എന്നിങ്ങനെ ബസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ചെലവ് 5.4 കോടി രൂപയാണ്. നീലഗിരി ജില്ലാ കലക്ടര്‍ ഇന്നസെന്റ് ദിവ്യ പുതിയ ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. നീലഗിരി എം.പി സി. ഗോപാലകൃഷ്ണന്, കുന്നൂര് എം.എല്‍.എ ശാന്തി രാമു, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ മാനേജര്‍ മോഹന്‍, മാനേജര്‍ ഗണേഷന് ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."