HOME
DETAILS
MAL
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമെന്ന് എം.എസ്.എഫ്
backup
February 25 2017 | 22:02 PM
കാസര്‍കോട്: സംസ്ഥാനത്തെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട 6.70 കോടി രൂപയുടെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നു മുനിസിപ്പല്‍ എം.എസ്.എഫ് പ്രവര്‍ത്തക കണ്വന്ഷന് അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മൊയ്തീന് കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സഹദ് ബാങ്കോട് അധ്യക്ഷനായി. ഖാലിദ് പച്ചക്കാട്, റഷീദ് തുരുത്തി, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍ സംസാരിച്ചു.
ഭാരവാഹികള്‍: റഫീഖ് വിദ്യാനഗര്‍ (പ്രസിഡന്റ്), സുനൈഫ് തെരുവത്ത്, ഹബീബ് എ.എച്ച് (വൈസ് പ്രസിഡന്റുമാര്‍), ഖലീല്‍ അബൂബക്കര്‍ (ജനറല്‍ സെക്രട്ടറി), ജംഷീര്‍ കണ്ടത്തില്‍, റിയാസ് ചേരങ്കൈ (ജോയിന്റ് സെക്രട്ടറിമാര്‍), സക്കീര്‍ ബാങ്കോട് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."