എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍; സമ്മേളനം ഇന്ന് സമാപിക്കും
നാദാപുരം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം മദീന പാഷന്‍ ഇന്ന് നാദാപുരം ഹുദൈബിയ്യയില്‍ ധാര്‍മിക വിദ്യാര്‍ഥി പടയണിസാഗരത്തെ സാക്ഷിനിര്‍ത്തി സമാപിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി,സത്താര്‍ പന്തല്ലൂര്‍ സംസാരിക്കും. നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയില്‍ പ്രത്യേക സജ്ജമാക്കിയ നഗരിയിലാണ് സമാപന സമ്മേളനം.
ഇന്ന് രാവിലെ 8.30ന് പ്രതിനിധി ക്യാംപ് ആരംഭിക്കും. നാദാപുരം ബസ് സ്റ്റാന്‍ഡിനു പിറകുവശത്തുള്ള ന്യൂ അല്‍ഷാന്‍ ഗ്രൗണ്ടിലാണ് ക്യാംപ് നടക്കുന്നത്. 9.30ന് നടക്കുന്ന ഗ്രാന്‍ഡ് അസംബ്ലി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 10.30ന് നടക്കുന്ന പുതുതലമുറയുടെ പ്രതീക്ഷക്കൊപ്പം സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, റഹീം മാസ്റ്റര്‍ ചുഴലി അവതരിപ്പിക്കും. 11.30ന് ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസ്സെടുക്കും. സിറാജ് ഫൈസി മാറാട്, റഷീദ് കോടിയൂറ സംസാരിക്കും. 2.30ന് നടക്കുന്ന ആദര്‍ശ ഭദ്രത, ആത്യന്തിക വിജയത്തിന് എന്ന വിഷയം മുസ്തഫ അഷ്‌റഫി കക്കുപ്പടി അവതരിപ്പിക്കും. വൈകിട്ട് നാലിന് സമസ്ത വിശ്വ ഇസ്ലാമിക ഏകകം സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. ക്യാംപില്‍ 5,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."