രണ്ട് കടകള്‍ പൂട്ടി ഉടമസ്ഥര്‍ സ്ഥലം വിട്ടതായി പൊലിസ്
തലശ്ശേരി: ധര്‍മടം പൊലിസ് കള്ളനോട്ടുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തിന് ശേഷം മുഴപ്പിലങ്ങാട് മൊയ്തുപാലത്തിനു സമീപമുള്ള രണ്ടു കടകള്‍ പൂട്ടി ഉടമസ്ഥര്‍ സ്ഥലം വിട്ടതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരു മൊബൈല്‍ഫോണ്‍ കടയും ഒരു സ്റ്റുഡിയോയുമാണ് പൂട്ടിയത.് ഇതില്‍ മൊബൈല്‍ഫോണ്‍ കട നടത്തുന്നയാള്‍ ഗള്‍ഫിലെത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി.
കള്ളനോട്ട് കേസിലെ പ്രതികളെ അറസ്റ്റുചെയ്ത ദിവസം തന്നെയാണ് കടകള്‍ പൂട്ടിയിട്ട് ഉടമകള്‍ മുങ്ങിയതെന്ന് പൊലിസ് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് പൊലിസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പൂട്ടിയിട്ട സ്റ്റുഡിയോയില്‍ ട്യൂഷന് ക്ലാസ് നടത്തി വരാറുണ്ടെന്നും പൊലിസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് മീത്തലെപീടികയിലെ മൊബൈല്‍ ഫോണ്‍ കടയില്‍ റീചാര്‍ജ് ചെയ്തശേഷം ആയിരം രൂപയുടെ കള്ളനോട്ട് നല്‍കിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ കള്ളനോട്ട് കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."