നാശം മുന്നില്‍കണ്ട് കുറിച്യര്‍മല എല്‍.പി സ്കൂള്‍
പൊഴുതന: പ്രളയത്തെ തുടര്‍ന്ന് പാടേ ഒറ്റപ്പെട്ട കുറിച്യര്‍മല എല്‍.പി സ്കൂള്‍ നാശത്തിന്റെ വക്കില്‍. പൊഴുതന പഞ്ചായത്തിലെ മേല്‍മുറി മലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കുറിച്ച്യാര്‍മല യു.പി സ്കൂളിന്റെ പ്രവര്‍ത്തനം ഇവിടെനിന്നു മാറ്റിയത്.
തോട്ടം മേഖലായ പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മലയില്‍ സ്ഥിതി ചെയ്തിരുന്ന സ്കൂളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലായി നൂറോളം കുട്ടികളാണു പഠിച്ചിരുന്നത്. 2012ല്‍ എം.എല്‍.എ ആയിരുന്ന എം.വി ശ്രേയാംസ്കുമാറിന്റെ പ്രത്യക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ മുടക്കിയാണ് കുറിച്യര്‍മല സ്കൂളിനെ ഹൈടെക്ക് ആക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ക്ലാസ് മുറികള്‍ മിക്കതും മണ്ണും പാറക്കല്ലുകളും ഇടിഞ്ഞു തകര്‍ന്നിരിക്കുകയാണ്. റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പാടേ തകര്‍ന്നതോടെ അപകടസാധ്യത കണക്കിലെടുത്ത് സെപ്റ്റംബര്‍ മാസത്തോടെ സ്കൂളിന്റെ പ്രവര്‍ത്തനം മേല്‍മുറി മദ്റസയിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
ഓഫിസ് റൂമിലെ ലക്ഷങ്ങളുടെ ഫര്‍ണിച്ചറുകളും ലൈബ്രറിയിലെ നിരവധി പുസ്തകളുമാണ് ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. പകലും രാത്രിയും ആളൊഴിഞ്ഞതോടെ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്ല്യവും രൂക്ഷമാണ്. മണ്ണും കല്ലും നീക്കം ചെയ്ത് സ്കൂളിനെ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."