ദിനാരംഭത്തില്‍ നാരങ്ങവെള്ളം..അഞ്ചു ഗുണങ്ങളിതാ
നേരത്തെ എഴുനേല്‍ക്കുന്നവര്‍ വൈകി എഴുനേല്‍ക്കുന്നവരേക്കാള്‍ ആരോഗ്യവാന്‍മാരായിരിക്കും എന്നാണ്‌ല്ലോ. എന്നാല്‍ പ്രഭാതം മുതല്‍ ചുറുചുറുക്കോടെയിരിക്കാന്‍ നേരത്തെ എഴുന്നേറ്റാല്‍ മാത്രം മതിയോ. ആദ്യം വയറ്റിലെത്തുന്നത് കുടിയോ കടിയോ എന്തായാലും ഹെല്‍ത്തി ആയിരിക്കണം. അതാണ് അന്നത്തെ ദിവസം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുന്നത്. അത്തരത്തില്‍ ഒരു എനര്‍ജി ഡ്രിങ്ക് ആണ് നാരങ്ങവെള്ളം. നല്ലഒരു ആന്റി ഓക്‌സിഡന്റ് ആണ് ചെയറുനാരങ്ങ.
നമ്മുടെ ഭാരം കുറക്കാന്‍ സഹായിക്കുന്നു എന്നതാണ് ഒന്നാമത്തെ ഗുണം. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുക. ഇത് നമ്മുടെ ശരീരത്തിന്റെ ആന്തരികപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതോടെ നമ്മുടെ ശരീരം ഉപയോഗിക്കുന്ന എനര്‍ജിയുടെ അളവ് വര്‍ധിക്കുന്നു. ഇതാണ് ഭാരം കുറക്കാന്‍ സഹായകമാവുന്നത്.
നാരങ്ങയില്‍ ധാരാളം വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഓക്‌സിഡന്റിനെ വര്‍ധിപ്പിക്കുന്നു. തൊലിയുടെ ആരോഗ്യത്തിനും പ്രതിരോധ ശക്തിക്കും ഏറെ ഗുണം ചെയ്യും ഇത്.
കിഡ്‌നിയില്‍ കല്ല് വരുന്നത് തടയുന്നു. മൂത്രം സുഗമമായി പോവാത്തത് ഒരളവോളം കിഡ്‌നി സ്‌റ്റോണിന് കാരണമാവാറുണ്ട്. നാരങ്ങയില്‍ അടങ്ങിയ സിട്രിക് ആസിഡ് മൂത്രം പോവാന്‍ സഹായകമാവുന്നു.
നല്ലൊരു ദഹന സഹായി കൂടിയാണ് ചെറുനാരങ്ങ. നമ്മുടെ ശരീരത്തിലെ അനാവശ്യ വസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.
നല്ലൊരു എനര്‍ജി ഡ്രിങ്ക് ആയതിനാല്‍ നമ്മെ ഊര്‍ജ്ജസ്വലരാക്കാനും ചെറുനാരങ്ങ മിടുക്കനാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."