HOME
DETAILS

മിഠായിത്തെരുവ് തീപിടിത്തം:സുരക്ഷ കര്‍ശനമാക്കും

  
backup
February 25 2017 | 22:02 PM

%e0%b4%ae%e0%b4%bf%e0%b4%a0%e0%b4%be%e0%b4%af%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d

 


കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തം നിത്യസംഭവമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുവാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും യോഗം തീരുമാനിച്ചു.
തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നഗരസഭ ശക്തമായി ഇടപെടണമെന്നും ഇതിന് സര്‍ക്കാരില്‍നിന്നു എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുളള തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്‌കോയ, ഡോ.എം.കെ മുനീര്‍, ജില്ലാ കലക്ടര്‍ യു.വി ജോസ് പങ്കെടുത്തു.
മൂന്നാഴ്ചക്കകം മിഠായിത്തെരുവിലെ കടകളിലെ വയറിങ്ങുകള്‍ നവീകരിക്കുമെന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
മാര്‍ച്ച് 25നകം അനുമതി തേടുകയും, അനുമതി തേടാത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. വൈദ്യുത ലൈന്‍ ഭൂഗര്‍ഭ മാര്‍ഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കും. കെ.എസ്.ഇ.ബിയോട് ഇതിനാവശ്യമായ ഫണ്ടുകളുടെ ആദ്യ രൂപരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന്റെ കാരണം ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട് ലഭിച്ചതിന് ശേഷമേ പ്രതികരിക്കൂ എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. നിരന്തരം ഉണ്ടാവുന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍പറേഷന്‍, ഫയര്‍ വിഭാഗം, ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്, പൊലിസ്, ടൗണ്‍ പ്ലാനിങ് കമ്മിറ്റി എന്നിവര്‍ സംയുക്തമായി പരിശോധന നടത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
തീപ്പിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായി ഈ മാസം 28ന് വ്യാപാരികള്‍ക്കായി ടാഗോര്‍ ഹാളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. തെരുവിലെ മാലിന്യങ്ങള്‍ നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, നിലവിലുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ക്ലീന്‍ ഓപ്പറേഷന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഠായിത്തെരുവിലെ കടകള്‍ പലതും ഉടമകള്‍ മേല്‍ വാടകയ്ക്ക് നല്‍കുന്ന രീതിയാണ് നിലവിലുളളതെന്നും ലൈസന്‍സ് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കാന്‍ കോര്‍പറേഷന്‍ തയാറാവണമെന്നും വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ പറഞ്ഞു.
മിക്ക കടകളിലെ വയറിങ്ങിലേയും മേല്‍ക്കൂരകളുടെ നിര്‍മാണത്തിലേയും അപാകതകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന രീതിയിലാണെന്നും തീപിടിത്തതിന് സാധ്യതയുണ്ടാകുന്ന ഡെക്കറേഷനുകള്‍ വ്യാപാരികള്‍ ഒഴിവാക്കണമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു.
തീപിടിത്തം ആവര്‍ത്തന സംഭവങ്ങളാവുന്ന സാഹചര്യത്തില്‍ ഫയര്‍ ഫോഴ്‌സിനെ എല്ലാവിധ ഉപകരണങ്ങളോടേയും സുസജ്ജമാക്കുന്നതിന് നടപടിയുണ്ടാവണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിനെ യോഗം അഭിനന്ദിച്ചു.
കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍, അസി. കമ്മിഷണര്‍ അബ്ദുള്‍ റസാഖ്, വ്യാപാരി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  7 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago