HOME
DETAILS

കാറ്റും കോളും ഭയക്കേണ്ട; ആന്‍ഡമാനിലേക്ക് ഇനി സുഖയാത്ര കൊച്ചി കപ്പല്‍ശാല നിര്‍മിച്ച കപ്പല്‍ നീറ്റിലിറക്കി

  
backup
January 28 2020 | 18:01 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ad%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f

കൊച്ചി: ഇന്ത്യയില്‍ നിന്ന് ആന്‍ഡമാനിലേക്ക് ഇനി ഏത് കാലാവസ്ഥയിലും കടല്‍വഴി യാത്ര ചെയ്യാന്‍ കപ്പല്‍ ഒരുങ്ങുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷന് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിച്ച യാത്രാ-ചരക്കു കപ്പല്‍ ഇന്നലെ നീറ്റിലിറക്കി.
1200 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന കപ്പലിന് 1000 ടണ്‍ ഭാരശേഷിയുമുണ്ട്. സ്റ്റീലില്‍ നിര്‍മിതമായ അത്യാധുനിക കപ്പല്‍ മനോഹരമായ രൂപകല്‍പ്പനയിലാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷിതവും സുഖകരവുമായ യാത്ര ഒരുക്കുന്ന കപ്പല്‍ വിനോദസഞ്ചാര മേഖലക്കും മുതല്‍ക്കൂട്ടാകും. കഫറ്റേറിയ , റിക്രിയേഷന്‍ മുറികള്‍, വിവിധ ക്ലാസുകളിലുള്ള ക്യാബിനുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്നുണ്ട്.157 മീറ്റര്‍ നീളമുള്ള കപ്പല്‍ 18 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കും. 104 ജീവനക്കാരുണ്ടാകും. ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനും താമസസൗകര്യങ്ങളൊരുക്കുന്നതിനുമുള്ള നടപടികളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. തുടര്‍ന്ന് ടെസ്റ്റിങ്ങിനും ട്രയല്‍ സഞ്ചാരത്തിനും ശേഷം ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്‌ട്രേഷന് കൈമാറും.
ആന്‍ഡമാന് വേണ്ടി നിര്‍മിക്കുന്ന നാല് കപ്പലുകളില്‍ ആദ്യത്തേതാണ് ഇന്നലെ നീറ്റിലിറക്കിയത്. ആന്‍ഡമാനിലെ വിവിധ ദ്വീപുകള്‍ക്കിടയിലുള്ള യാത്രക്കായി 500 യാത്രക്കാരെ കൊള്ളുന്ന 150 ടണ്‍ ഭാരശേഷിയുള്ള രണ്ട് കപ്പലുകളും 1200 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന 1000 ടണ്‍ ഭാരശേഷിയുമുള്ള ഒരു കപ്പലും ആന്‍ഡമാന്‍ അഡ്മിനിസ്‌ട്രേഷന് വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലാണ്. ഇതില്‍ 500 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന രണ്ട് കപ്പലുകളിലൊന്ന് മാര്‍ച്ചിലും രണ്ടാമത്തേത് ജൂണിലും ആന്‍ഡമാന്‍ അഡ്മിനിസ്‌ട്രേഷന് കൈമാറും.
കൊച്ചി കപ്പല്‍ ശാല അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കപ്പല്‍ശാല സി.എം.ഡി മധു.എസ്.നായരുടെ ഭാര്യയും എന്‍.പി.ഒ.എല്‍ ശാസ്ത്രജ്ഞയുമായ റമീത.കെ കപ്പല്‍ നീറ്റിലിറക്കി. സി.എം.ഡി മധു.എസ്.നായര്‍, കപ്പല്‍ശാല ഓപ്പറേഷന്‍സ് ഡയരക്ടര്‍ സുരേഷ് ബാബു എന്‍.വി , സാങ്കേതിക വിഭാഗം ഡയരക്ടര്‍ ബിജോയി ഭാസ്‌കര്‍ , സാമ്പത്തിക വിഭാഗം ഡയരക്ടര്‍ ജോസ്.വി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago