ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ തീരം വറുതിയിലേക്ക്
കണ്ണൂര്‍ സിറ്റി: സംസ്ഥാനത്തു മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെ ദൂരപരിധിയിലാണ് (24 കിലോമീറ്റര്‍) വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്നത്.
കടലില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ മാസങ്ങളായി വരുമാനമില്ലാതായ തൊഴിലാളികള്‍ ട്രോളിങ് ആരംഭിച്ചതോടെ ആശങ്കയിലായി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസം യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ പോകുന്നതിനാണ് നിരോധനം.
യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല. കഴിഞ്ഞ കൊല്ലം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 61 ദിവസത്തെ നിരോധനം ഇത്തവണ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ കൊല്ലം 61 ദിവസമായിരുന്നെങ്കില്‍ ഇത്തവണ 60 ദിവസമാക്കി. കേരളത്തില്‍ അടുത്ത കൊല്ലം മുതല്‍ കേന്ദ്രനിരോധനം നടപ്പാക്കേണ്ടി വരുമെന്ന് അധികൃതര്‍ മല്‍സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍കടകള്‍വഴി അരിയും ഗോതമ്പും സൗജന്യമായി വിതരണംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."