തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് 21.80 ശതമാനം മാത്രം
കല്‍പ്പറ്റ: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് പദ്ധതി തുകയുടെ 21.80 ശതമാനം മാത്രം. ഈമാസം 22 വരെയുള്ള കണക്കാണിത്. 23 ഗ്രാമ പഞ്ചായത്തുകള്‍ക്കായി അനുവദിച്ച 13,925 ലക്ഷം രൂപയില്‍ 3989 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
49.9 ശതമാനം ചെലവഴിച്ച മൂപ്പൈനാട് പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 28.64 ശതമാനമുള്ള പടിഞ്ഞാറത്തറ രണ്ടാമതെത്തി. 17.4 ശതമാനം മാത്രം ചെലവഴിച്ച മുള്ളന്‍കൊല്ലി പഞ്ചായത്തും 19.62 ശതമാനം ചെലവഴിച്ച വെങ്ങപ്പള്ളി പഞ്ചായത്തുമാണ് ഏറ്റവും പിന്നില്‍.
നാലു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 3613 ലക്ഷം രൂപയില്‍ 543 ലക്ഷവും (15.02) മൂന്ന് നഗരസഭകള്‍ക്ക് അനുവദിച്ച 2711 ലക്ഷം രൂപയില്‍ 587 ലക്ഷവും (21.66) ജില്ലാ പഞ്ചായത്തിന് ലഭിച്ച 5016 ലക്ഷം രൂപയില്‍ 1099 ലക്ഷവും (21.91) ചെലവഴിച്ചു.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 27.68 തുക ചെലവഴിച്ച് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കല്‍പ്പറ്റ ബ്ലോക്ക് 3.97 ശതമാനം മാത്രം ചെലവഴിച്ച് പുറകിലായി. മുന്‍സിപ്പാലിറ്റികളില്‍ കല്‍പ്പറ്റ (28.95) മുന്നിലും സുല്‍ത്താന്‍ ബത്തേരി പിറകിലുമാണ് (15.01).
ഈ സാമ്പത്തിക വര്‍ഷത്തോടെ 12-ാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി തീരുന്നതിനാല്‍ തീരാത്ത പദ്ധതികള്‍ സ്പില്‍ ഓവറായി മാറ്റിവെക്കാനാകില്ല. ഇതോടെ തദ്ധേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതി തുക ഉപയോഗിക്കാനാകില്ല.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നിര്‍മാണ മേഖലയിലെ സ്തംഭനവുമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നത്. ജീവനക്കാരുടെ അഭാവം ഈയടുത്ത് വയനാട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ല. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളായിരുന്നു. ജീവനക്കാരുടെ അഭാവം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."