HOME
DETAILS
MAL
ആഭരണം മാറ്റി വാങ്ങാനെത്തി ജ്വല്ലറികളില്‍ തട്ടിപ്പ്; പ്രതി പിടിയില്‍
backup
January 28 2020 | 18:01 PM
വളാഞ്ചേരി: സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങാനെന്ന പേരില്‍ ജ്വല്ലറികളില്‍ എത്തി തട്ടിപ്പ് നടത്തുന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം ആലപ്പുരം ഇലഞ്ഞി കീടശ്ശേരില് ഗോപാലകൃഷ്ണ ( 52)നെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ ടി മനോഹരന് അറസ്റ്റ് ചെയ്തത്. സ്വര്‍ണാഭരണം മാറ്റിവാങ്ങാനായി ജ്വല്ലറിയിലെത്തിയ പ്രതി ഇതിനായി കൈവശമുള്ള വളകള്‍ കടക്കാരെ ഏല്‍പ്പിക്കുകയായിരുന്നു. മാറ്റു നോക്കുന്ന യന്ത്രത്തില്‍ വച്ച് പരിശോധിച്ചപ്പോള്‍ പ്രത്യേക ലോഹം ചേര്‍ത്ത് വിളക്കി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."