കാട്ടുതീ; അണയ്‌ക്കാന്‍ സജ്ജീകരണങ്ങളില്ലാതെ വനംവകുപ്പ്
സുല്‍ത്താന്‍ ബത്തേരി: കടുത്ത കാട്ടുതീ ഭീഷണി നിലനില്‍ക്കുമ്പോഴും വനം വകുപ്പിന് കാട്ടുതീ തടയുന്നതിന് ആധുനിക സജ്ജീകരണങ്ങളില്ല. ഇപ്പോഴും ഇവര്‍ അശ്രയിക്കുന്നത് പ്രാകൃതമായ മാര്‍ഗങ്ങളാണ്. പെട്ടന്നുണ്ടാകുന്ന കാട്ടുതീ വനം വകുപ്പ് ഇപ്പോഴും നേരിടുന്നത് ഫയര്‍ ബീറ്ററും കാട്ടുചപ്പും മറ്റു ഉപയോഗിച്ചാണ്. ഇതിനുപുറമെ കന്നാസുകളിലും ഹാന്റ് പമ്പുകളിലും കുപ്പികളിലും വെള്ളം നിറച്ചും തീയണക്കുന്നതിനുള്ള ശ്രമങ്ങളാണ് വനം വകുപ്പ് ജീവനക്കാര്‍ നടത്തുന്നത്. ഇതും പലപ്പോഴും ഫലം കാണാറുമില്ല. വിവരമറിഞ്ഞ് ദൂരസ്ഥലങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സും മറ്റും എത്തുമ്പോഴേക്കും വനം കത്തിയമര്‍ന്നിരിക്കും. ഫയര്‍ഫോഴ്‌സ് എത്തിയാലും വനത്തിലേക്ക് പ്രവേശിക്കാനും കഴിയില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാകയിലെ ബന്ദിപ്പൂര്‍ വനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇപ്പോഴും ഇവിടെ കാട്ടുതീ ശമിച്ചിട്ടില്ല. തീ ഇവിടെ നിന്നും വയനാടന്‍ കാടുകളിലേക്ക് പടരുന്നത് തടയാന്‍ വന്യജീവിസങ്കേത്തിലെ ജീവനക്കാര്‍ വിശ്രമമില്ലാത്ത ജോലിയിലാണ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, റെയിഞ്ചര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാച്ചര്‍മാരും ഗാര്‍ഡുമാരും ഫയര്‍ ബീറ്ററുകളും ചപ്പും കന്നാസുകളിലും വെള്ളം ഉപയോഗിച്ചും കാറ്റില്‍ പറന്നുവീഴുന്ന തീപ്പൊരികള്‍ കെടുത്തിയാണ് പ്രതിരോധം തീര്‍ക്കുന്നത്. ഇവരുടെ തീവ്രമായ പരിശ്രമം കൊണ്ടുമാത്രമാണ് തീ വയനാട് കാടുകളിലേക്ക് പടരാതിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്നതരത്തില്‍ വനം വകുപ്പിന് സ്വന്തമായി ഫയര്‍ എഞ്ചിന്‍, സംരക്ഷണ കവചങ്ങള്‍, പൗഡറുകള്‍ എന്നിവ നല്‍കണം. എങ്കില്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ തുടക്കത്തില്‍ തന്നെ കാട്ടുതീയെ നിയന്ത്രിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."