HOME
DETAILS

പ്രതിപക്ഷപ്രമേയവും നയപ്രഖ്യാപന പ്രസംഗവും ശ്രദ്ധാകേന്ദ്രം

  
backup
January 28 2020 | 18:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8%e0%b4%af%e0%b4%aa%e0%b5%8d

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കം കുറിക്കും. പൗരത്വവിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ പരസ്യ പോരിന് ഇറങ്ങിയ സാഹചര്യത്തില്‍ പൗരത്വ നിയമഭേദഗതി തന്നെയാണ് നിയമസഭാ സമ്മേളനത്തിന്റെ കേന്ദ്രബിന്ദു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തെ പരസ്യമായി എതിര്‍ത്തു രംഗത്തുവന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ നിലപാട് വായിക്കാന്‍ തയാറാകുമോയെന്നതാണ് ആകാംക്ഷ ഉയര്‍ത്തുന്ന ചോദ്യം. നിയമസഭയെ അപമാനിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷനേതാവിന്റെ പ്രമേയമാണ് സഭയെ ചൂടുപിടിപ്പിക്കുന്ന മറ്റൊന്ന്.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭാഗം ഒഴിവാക്കാന്‍ കഴിയുകയില്ലെന്ന് സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള ഭാഗങ്ങള്‍ ഒഴിവാക്കി ബാക്കി ഭാഗങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയും. എഴുതിത്തയാറാക്കിയ പ്രസംഗത്തിനു പുറത്ത് എന്തെങ്കിലും പരമാര്‍ശം നടത്തുന്നതിനും തടസ്സമില്ല. ഇതില്‍ ഏതു മാര്‍ഗം ഗവര്‍ണര്‍ സ്വീകരിച്ചാലും വിവാദത്തിനു വഴിതെളിയും.
ഇതിനു പുറമെയാണ് ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവതരണാനുമതി തേടിയിരിക്കുന്നത്. ഇതിനെ തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യത്തിലാണ് ഭരണപക്ഷം. പ്രതിപക്ഷനേതാവിന്റെ പ്രമേയം രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണെന്ന ആരോപണവുമായി ഭരണപക്ഷം രംഗത്തുവന്നെങ്കിലും നിയമനാസൃതമാണ് പ്രമേയമെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. നിയമസഭയുടെ കാര്യോപദേശകസമിതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചിരിക്കുന്നത്.
ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയം പാസാക്കി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശ അനുസരിച്ചാണ് രാഷ്ട്രപതി ഗവര്‍ണറെ നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ ഭരണ പ്രതിസന്ധിയുണ്ടാകും.
ഇന്നു ചേരുന്ന കാര്യോപദേശകസമിതി യോഗത്തില്‍ സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. അവതരണാനുമതി നല്‍കിയാല്‍ സര്‍ക്കാരിനു പ്രമേയത്തെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യേണ്ടിവരും. ഇതു രണ്ടും ഭരണപക്ഷത്തിനു തിരിച്ചടിയാകും. അതുകൊണ്ട് തന്നെ പ്രമേയം തള്ളാനാണ് സാധ്യത. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഫ്രെബ്രുവരി ഏഴിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിപക്ഷ ആവശ്യപ്രകാരം 30ന് സഭ ചേരില്ല. 31ന് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.
മൂന്നു മുതല്‍ അഞ്ചു വരെ നയപ്രഖ്യാപനത്തിലുള്ള ചര്‍ച്ചയും പത്തു മുതല്‍ 12 വരെ ബജറ്റിലുള്ള ചര്‍ച്ചയുമാണ് നടക്കുക. പ്രതിപക്ഷം എതിര്‍ക്കുകയും ഗവര്‍ണര്‍ തള്ളുകയും ചെയ്ത തദ്ദേശസ്വയംഭരണ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ബില്ലായി ഈ സമ്മേളന കാലയളവില്‍ സഭയ്ക്കു മുന്നിലെത്തും.
കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഇ- നിയമസഭയുടെ പ്രാരംഭനടപടികള്‍ക്കും ഇന്നു തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി നയപ്രഖ്യാപന പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാക്കും. ഘട്ടംഘട്ടമായിട്ടായിരിക്കും പൂര്‍ണരൂപത്തില്‍ ഇ-നിയമസഭ നടപ്പിലാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  15 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  15 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  15 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  15 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  15 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  15 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago