HOME
DETAILS

മനുഷ്യമഹാശൃംഖലയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് എം.കെ മുനീര്‍

  
backup
January 28 2020 | 18:01 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b6%e0%b5%83%e0%b4%82%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മനുഷ്യമഹാശൃംഖല ഒന്നിച്ചുള്ള സമരമല്ലെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഒന്നിച്ചുള്ള സമരം എ.കെ.ജി സെന്ററില്‍ അല്ല തീരുമാനിക്കുന്നത്. അതുവേണമെങ്കില്‍ മുഖ്യമന്ത്രി ക്ഷണിക്കണമായിരുന്നു. ഒന്നിച്ചുള്ള സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് പിണറായി വിജയനാണ്. സി.പി.എം രാഷ്ട്രീയമാണ് കളിക്കുന്നതെന്നും എന്നാല്‍, തങ്ങള്‍ക്കിത് ജീവന്‍ മരണപോരാട്ടമാണെന്നും മുനീര്‍ പറഞ്ഞു. ആദ്യത്തെ ഒന്നിച്ചുള്ള സമരം തീരുമാനിച്ചത് പ്രതിപക്ഷമാണ്. ഒന്നിച്ച് പ്രമേയം നല്‍കാമെന്നും കേസിനുപോകാമെന്നും പറഞ്ഞത് പ്രതിപക്ഷമാണ്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ ചെയ്യുകയും പ്രതിപക്ഷം ഇപ്പോള്‍ പുറത്തും എന്നതാണ് അവസ്ഥയെന്നും മുനീര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഒന്നിച്ചുള്ള സമരത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ തമ്പ്രാക്കന്‍മാരും നിങ്ങള്‍ അടിയാന്മാരുമെന്ന സി.പി.എം രീതി ശരിയല്ല. അവര്‍ വിളിക്കുന്ന ജാഥയിലൊക്കെ നമ്മള്‍ ചെന്നുനില്‍ക്കണമെന്ന നിലപാട് ശരിയല്ല. നമ്മള്‍ വിളിക്കുന്ന ജാഥയിലും അവര്‍ വന്നുനില്‍ക്കണം. ഞാന്‍ കോഴിക്കോട്ട് നടത്തിയ ഉപവാസത്തില്‍ മൂന്നു സി.പി.എം എം.എല്‍.എമാരെ വിളിച്ചു. അവര്‍ വന്നില്ല. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇടതുപക്ഷം മാത്രമാണ് ഇവിടത്തെ സമരത്തിന്റെ കുത്തക എന്ന മട്ടാണ്. ഈ സമരം എല്ലാവരും കൂടി നടത്തുന്നതാണ്. ആ ബോധ്യം ആദ്യം ഉണ്ടാകേണ്ടത് ഇടതുപക്ഷത്തിനാണ്.
വ്യക്തികള്‍ എന്ന നിലയില്‍ ലീഗ് പ്രവര്‍ത്തകര്‍ എല്‍.ഡി.എഫ് മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. മത സംഘടനയിലും പാര്‍ട്ടിയിലും അംഗത്വമുള്ളവര്‍ സംഘടനയുടെ പേരില്‍ പങ്കെടുത്തിട്ടുണ്ടാകാം. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ കെ.എം ബഷീര്‍ ചങ്ങലയില്‍ പങ്കെടുത്തതിനുപുറമേ പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. അത് അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ലെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുനീര്‍ മറുപടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago