വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണം
തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കും.
വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണമെങ്കില്‍ തന്റെ പാദത്തില്‍ വന്ന് നമസ്കരിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് മുഖ്യമന്ത്രിക്ക്. പഴയ ജന്മിത്ത വ്യവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണിത്. വാളയാര്‍ കേസില്‍ പൊലിസ് പ്രതിസ്ഥാനത്ത് നില്ക്കുമ്പോള് ആഭ്യന്തര വകുപ്പ് കൈയാളുന്ന മന്ത്രിയും സംഭവത്തില്‍ ഉത്തരവാദിയാണ്. കോടതി ജനങ്ങളുടെ കൂടെനിന്ന് സംശയങ്ങള്‍ ദുരീകരിച്ച് നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."