HOME
DETAILS
MAL
പ്രമേയത്തെ എതിര്‍ത്താല്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടും: ഉമ്മന്‍ ചാണ്ടി
backup
January 28 2020 | 18:01 PM
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ത്താല്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യംചെയ്യപ്പെടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.
രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും പ്രീതിപ്പെടുത്താന്‍ അദ്ദേഹം ഗവര്‍ണര്‍പദവിയുടെ അന്തസ് കളഞ്ഞുകുളിച്ച് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ പ്രചാരണം നടത്തുകയാണ്.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹം അതിനു തയാറാകാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രമേയത്തിന് മുന്‍കൈയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."