പുരസ്‌കാരദാന ചടങ്ങുകള്‍ വെല്ലുവിളിയായി മാറുന്നു: എസ്. രമേശന്‍ നായര്‍
കോഴിക്കോട്: പുരസ്‌കാരദാന ചടങ്ങുകള്‍ വെല്ലുവിളിയായി മാറുന്ന കാലമാണിതെന്ന് കവി എസ്. രമേശന്‍ നായര്‍ അഭിപ്രായപ്പെട്ടു. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌കാരം കെ. അനാമികക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭാഷയെ അപമാനിക്കുന്ന മനോഭാവം തുടങ്ങിയത് മുതലാണ് മലയാളിയുടെ സാംസ്‌കാരിക തകര്‍ച്ചയും ആരംഭിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കവി എന്‍.എന്‍. കക്കാടിനെ കുറിച്ച് ഒരു പഠനഗ്രന്ഥം തയ്യാറാക്കുമെന്ന് എന്‍.എന്‍.കക്കാട് അനുസ്മരണം നടത്തിയ എഴുത്തുകാരി പി. വത്സല പറഞ്ഞു.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കവി പി.പി ശ്രീധരനുണ്ണി അധ്യക്ഷനായി. എന്‍.എന്‍ കക്കാടിന്റെ ഭാര്യ ശ്രീദേവി കക്കാട് അനുഗ്രഹഭാഷണം നടത്തി. ഡോ. ഗോപി പുതുക്കോട് പ്രശസ്തിപത്രം സമര്‍പ്പിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി ബാബുരാജ്, മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ജി. സതീഷ്‌കുമാര്‍ ആശംസ നേര്‍ന്നു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പുഷ്പധരന്‍ സ്വാഗതവും മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഖജാന്‍ജി ഗുരുസ്വാമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."