ഖാസി സമരം: എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ ഇന്നു സമരപന്തല്‍ സന്ദര്‍ശിക്കും
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം ഉസ്താദിന്റ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.എം ഉസ്താദിന്റെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ ഇന്നു സമരപന്തലില്‍ എത്തും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സമരപന്തലില്‍ എത്തുക.
സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പ്രവര്‍ത്തകരും എസ്.കെ.എസ്.എസ്.എഫ് മേഖല, ക്ലസ്റ്റര്‍, ശാഖ ഭാരവാഹികളും ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പ് പുതിയ ബസ് സ്റ്റാന്റ് അബൂബക്കര്‍ സിദ്ധീഖ് പള്ളിയില്‍ എത്തിച്ചേരണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."