സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ ഡി.സി.സി പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്നു
കോഴിക്കോട്: ക്രിമിനല്‍കേസിലെ പ്രതികളെ വിട്ടയക്കുന്നതിനെതിരേയും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിന് കോഴിക്കോട് പ്രതിരോധ സംഗമം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10നു നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. നാലിന് വൈകിട്ട് നാലിനു വടകരയില്‍ ജനകീയ സമരസാക്ഷ്യം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വനിതാ ദിനമായ എട്ടിനു ജില്ലയിലെ 104 മണ്ഡലം കേന്ദ്രങ്ങളില്‍ ജനകീയ പ്രതിരോധം സംഘടിപ്പിക്കും.
അടുത്ത മാസം അഞ്ചിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിവര്‍ണ ഭവനത്തില്‍ സസ്‌നേഹമെന്ന പേരില്‍ കോണ്‍ഗ്രസ് കുടുംബസംഗമം നടത്തും. തലക്കുളത്തൂര്‍ മിയാമി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംഗമം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ. മുരളീധരന്‍ പങ്കെടുക്കും.
അടുത്ത മാസം 15നകം ജില്ലയിലെ എല്ലാ ബൂത്തുകളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ ഇ.വി ഉസ്മാന്‍കോയ, ബേപ്പൂര്‍ രാധാകൃഷ്ണന്‍, പി. മമ്മദ്‌കോയ, പി.എം അബ്ദുറഹ്മാന്‍, സി. രവീന്ദ്രന്‍, പി. മാധവി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."