HOME
DETAILS
MAL
ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു
backup
February 25 2017 | 22:02 PM
പനമരം: ആദിവാസികളുടെ കലയും സംസ്കാരവും ആചാരങ്ങളേയും കുറിച്ച് പഠിക്കാന്‍ കോട്ടയത്തെ വിദ്യാര്‍ഥികള്‍ വയനാട്ടിലെത്തി. കോട്ടയം എരുമേല എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം നടവയലിലെത്തിയത്. ആദിവാസി കലാരൂപങ്ങളായ തുടി, ഗദ്ധിക എന്നിവയൊക്കെ പഠന വിഷയങ്ങളാണ്. ചേകാടി ഗ്രാമത്തില്‍ പങ്കാളിത്തഗ്രാമ പരിപാടി സംഘടിപ്പിച്ചാണ് ആദിവാസികളെ കുറിച്ച് അടുത്തറിഞ്ഞത്. വയനാട്ടിലെ അടിയ വിഭാഗം, പണിയ സമുദായം, നായ്ക്ക വിഭാഗം, കുറിച്യ എന്നി സമുദായങ്ങളുടെ മതങ്ങളുടെയും ആചാര അനുഷ്ടാനങ്ങളെക്കുറിച്ച് പഠനം നടത്തുകയാണ് വിദ്യാര്‍ഥികളുടെ സന്ദര്‍ശന ലക്ഷ്യം. വിവിധ കോളനികള്‍ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."