HOME
DETAILS

മതേതര കൂട്ടായ്മകള്‍ ഒന്നിക്കണം: ജാമിഅ സമ്മേളനം

  
backup
January 11 2019 | 19:01 PM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d

ഇസ്മാഈല്‍ അരിമ്പ്ര#


ഫൈസാബാദ് (പട്ടിക്കാട്): വിദ്വേഷ വ്യാപാരത്തിന്റെ ഫാസിസ്റ്റ് ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ മതേതര കൂട്ടായ്മകള്‍ ഒന്നിച്ചു നില്‍ക്കണമെന്നു ജാമിഅ നൂരിയ്യ 56ാം വാര്‍ഷിക, 54ാം സനദ് ദാന സമ്മേളന ഭാഗമായി നടന്ന യൂനിറ്റി കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു.


അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം മുന്നോട്ടു പോവുന്നത്. ബ്രിട്ടീഷ് അധിനിവേശം രാജ്യത്ത് പരീക്ഷിച്ച ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടവും പയറ്റുന്നത്. വിശ്വാസവും സംസ്‌കാരങ്ങളും തകര്‍ത്തു മത വിഭാഗങ്ങളെ ഷണ്ഡീകരിക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് നടന്നു വരുന്നത്. മീഡിയയും വാര്‍ത്തകളും ഹൈജാക്ക് ചെയ്യുന്നു. നുണ പ്രചരിപ്പിക്കുകയെന്ന ഗീബല്‍സിയന്‍ തന്ത്രങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമര്‍ത്തി അധികാരം കയ്യാളുന്നവര്‍ ഭരണകൂട വ്യവസ്ഥകളെ കാറ്റില്‍ പറത്തുകയാണ്. മുത്വലാഖിന്റെ പേരില്‍ നിയമവ്യവസ്ഥക്കു കിണഞ്ഞു ശ്രമിക്കുന്നവരുടെ ഉള്ളിലിരിപ്പു മതാദര്‍ശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റത്തിനു നിയമപരിരക്ഷ നേടുക മാത്രമാണ്.


എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ആവുന്നില്ലെന്നു മാത്രമല്ല, അതു കവര്‍ന്നെടുക്കാന്‍ ഭരണകൂടം തന്നെ മുന്നില്‍ നില്‍ക്കുന്നുവെന്ന പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചു പ്രതിരോധം തീര്‍ക്കാന്‍ എല്ലാ മതേതര രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ട്.


രാജ്യത്തിന്റെ പൈതൃകം തകര്‍ക്കുകയും ഭരണഘടനയെ ഇല്ലാതാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് അപകടകങ്ങള്‍ക്കെതിരേ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ചു മതേതര ചേരി ഒന്നിച്ചുനിന്നു ചെറുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് നടന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.


വിദ്വേഷ വ്യാപാരത്തിന്റെ ഭാരതീയ പശ്ചാത്തലം എന്ന വിഷയത്തില്‍ പി. സുരേന്ദ്രന്‍, കെ.എം ഷാജി, എം.പി പ്രശാന്ത്, ,അഡ്വ.അംജദ് ഫൈസി മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, റാഷിദ് വെള്ളുവങ്ങാട്, ശഹീറലി കോഴിക്കോട് സംസാരിച്ചു.


കെ.പി.എ മജീദ്, എം.പി.എ ഇസ്ഹാഖ് കുരിക്കള്‍, സി.എ.ണ്ടഎം.ണ്ടഎ കരീം, ഉസ്മാന്‍ കല്ലാട്ടയില്‍ സംബന്ധിച്ചു. എന്‍വിറോണ്‍മെന്റ് സെഷന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. കുസാറ്റ് പരിസ്ഥിതി പഠന വിഭാഗം മേധാവി ഡോ.വി. ശിവാനന്ദന്‍, വി.കെ ഇബ്‌റാഹിം കുഞ്ഞ് എം.എല്‍.എ, റഫീഖ് സകരിയ്യ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സി. ഹംസ, ഉബൈദ് കമാലി തെയ്യോട്ടുചിറ, ഇബ്‌റാഹിം മലബാരി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago