നൂല്‍പ്പുഴ പുഴയിലെ ജലനിരപ്പ് താഴുന്നു; ആശങ്കയോടെ ഗുണഭോക്താക്കള്‍
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പുഴയിലെ വെള്ളം വറ്റുന്നത് കുടിവെള്ള പദ്ധതിക്ക് ഭീഷണിയാവുന്നു. വാട്ടര്‍ അതോറിറ്റിയുടെ നൂല്‍പ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥതി ചെയ്യുന്ന മുത്തങ്ങ ഭാഗത്താണ് പുഴയില്‍ അനുദിനം ജലനിരപ്പ് താഴുന്നത്.
നിലവില്‍ പുഴയില്‍ കുറുകെ തടയണ നിര്‍മിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. ബത്തേരി മുനിസിപ്പാലിറ്റി, നൂല്‍പ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. ഇത്തവണ കാലവര്‍ഷവും വേനല്‍മഴയും ഗണ്യമായി കുറഞ്ഞതിനാല്‍ നൂല്‍പ്പുഴ പുഴയിലെയും വെള്ളവും അനുദിനം കുറയുകയാണ്.
മഴ ലഭിച്ചില്ലങ്കില്‍ പദ്ധതി പ്രവര്‍ത്തനം താളം തെറ്റുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മുത്തങ്ങയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം നഗരംചാലിലെ സംഭരണി യൂനിറ്റില്‍ എത്തിച്ച് ശുദ്ധീകരിച്ചാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."