സുപ്രഭാതം സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു
നാദാപുരം: സമ്മേളന നഗരിയായ ഹുദൈബിയ്യയില്‍ വായനയുടെ വാതായനങ്ങള്‍ തുറന്ന് സുപ്രഭാതം സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുബശ്ശിര്‍ തങ്ങള്‍, ഒ.പി അശ്‌റഫ്, ടി.എം.വി ഹമീദ്, റാശിദ് അശ്ഹരി, നൂറുദ്ദീന്‍ ഫൈസി, കോറോത്ത് അമ്മത് ഹാജി, ഹാരിസ് റഹ്മാനി, വാഹിദ് പങ്കെടുത്തു.
കപട ആത്മീയതക്കെതിരേയുള്ള ആശയ പോരാട്ടം
തുടരും: എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍
നാദാപുരം: ആത്മീയത ചമയുന്ന പണ്ഡിത വേഷധാരികളെയും വ്യാജ സിദ്ധന്‍മാരെയും തുറന്നുകാട്ടാനും ആദര്‍ശ മുന്നേറ്റം ശക്തമാക്കാനും സമസ്തയും പോഷക സംഘടനകളും എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മദീന പാഷന്‍ ജില്ലാ സമ്മേളനത്തില്‍ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശിഥില പ്രവര്‍ത്തനങ്ങള്‍ ആരു നടത്തിയാലും മുഖംനോക്കാതെ പ്രതികരിക്കും. തൗഹീദിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരേ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ സമസ്ത പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. എം.ടി അബൂബക്കര്‍ ദാരിമി, അലവി ദാരിമി കുഴിമണ്ണ എന്നിവര്‍ ക്ലാസെടുത്തു. അശ്‌റഫ് മൗലവി വാണിമേല്‍, ഫസലുറഹ്മാന്‍ മാസ്റ്റര്‍ കടമേരി, കോറോത്ത് അഹമദ് ഹാജി, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, മുഹമ്മദ് പടിഞ്ഞാറത്തറ, പി.കെ അബ്ദുറഹ്മാന്‍, ആഥിഖാ മജീദ്, അനീസ് ചേലക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."