HOME
DETAILS
MAL
ആലപ്പാട്ടെ സമരത്തിന് പിന്നില്‍ നാട്ടുകാരാണോയെന്ന് പരിശോധിക്കണം: ഇ.പി ജയരാജന്
backup
January 11 2019 | 19:01 PM
തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്. ഖനനത്തിനെതിരേ പരാതിയൊന്നും കിട്ടിയിട്ടില്ല. ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കും. വിഷയത്തെകുറിച്ച് കൂടുതല്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
കരിമണല്‍ പ്രകൃതി തരുന്ന സമ്പത്താണ്. അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കേരളത്തില്‍ നീണ്ടകര മുതല്‍ കായംകുളം വരെ കടല്‍ കൊണ്ടുത്തരുന്ന നിധിയാണ് കരിമണലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."