നിരക്ക് വര്‍ധന: റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ചതായി വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം: മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.എം മണി.
ഉപഭോക്തൃ സംഘടനകളെയും വന്‍കിട ഉപഭോക്താക്കളെയും പങ്കെടുപ്പിച്ച് വൈദ്യുതി ബോര്‍ഡ് നടത്തിയ കോണ്‍ക്ലേവിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 കോടി മുടക്കി ബള്‍ബുകളും ട്യൂബുകളും വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയും നടപ്പാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതി രാജ്യത്തെ മറ്റേത് സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പുരോഗമിക്കുകയാണ്.
ഇടുക്കിയില്‍ രണ്ടാം പവര്‍ഹൗസിനുള്ള സാധ്യതാപഠനം നടക്കുകയാണ്. കെ.എസ്.ഇ.ബിയുടെ പരിശോധനയില്‍ ഇത് സാധ്യമാണെന്ന് കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള പറഞ്ഞു. നാല് ഡാമുകളിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനുള്ള നടപടികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ബി ആസ്ഥാനത്ത് രാവിലെ ആരംഭിച്ച കോണ്‍ക്ലേവില്‍ 40 സംഘടനകള്‍ പങ്കെടുത്തു. വന്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കാലതാമസം കൂടാതെ വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഗ്രീന്‍ ചാനല്‍ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."