കാരുണ്യം തേടുന്നു
തൃശൂര്‍: ഉദരസംബന്ധമായ അസുഖത്താല്‍ ജൂബിലി മിഷന് ആശുപത്രിയില്‍ കഴിയുന്ന വികലാംഗനായ യുവാവ് തുടര്‍ചികിത്സയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. ചൊവ്വന്നൂര്‍ ചുങ്കത്ത് വീട്ടില്‍ ബാബുവാണ് സഹായം തേടുന്നത്. ജന്മനാതന്നെ വികലാംഗനായ ബാബു വീടിന് സമീപം കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഭാര്യയും രണ്ട് പെണ്മക്കളും ഉണ്ട്. ഉദരരോഗം മൂലം കുറച്ചുനാള്‍ മുന്‍പാണ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അടിയന്തര ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം രൂപ ചെലവായി. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് തുക കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയിലെ തുടര്ചെലവുകള്ക്കും കുട്ടികളുടെ പഠനത്തിനും വഴിയില്ലാതെ വിഷമിക്കുകയാണ് ഇവര്‍. ഈ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനായി എസ്.ബി.ഐ ചൊവ്വന്നൂര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 35822906567. ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എന്‍ 0008607.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."