HOME
DETAILS
MAL
അവയവദാനം: മേല്‍നോട്ട ചുമതല തിരുവനന്തപുരം മെഡിക്കല്‍ കോളജിന്
backup
January 11 2019 | 19:01 PM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംസ്ഥാന ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന്(സോട്ടോ) സ്ഥാപിക്കാന്‍ അനുമതിയായി. ഇതോടെ അവയവദാനത്തിന്റെ മേല്‍നോട്ട ചുമതല തിരുവനന്തപുരം മെഡിക്കല്‍ കോളജ് വഹിക്കണം. അവയവദാന ആക്ട് അനുസരിച്ചാണ് സംസ്ഥാനത്ത് കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയും വേണം. കേരളത്തിലെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിക്ക് ഇതോടെ പുതുജീവന്‍ ലഭിക്കും. സോട്ടോ സ്ഥാപിക്കുന്നതിന് 59.60 ലക്ഷം രൂപയുടെ ഗ്രാന്റും കേന്ദ്രം അനുവദിച്ചു.
ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സോട്ടോ സ്ഥാപിക്കുന്നത്. എയിംസ് പോലെയുള്ള സ്ഥാപനങ്ങള്‍ക്കാണ് സാധാരണ ഇതിനുള്ള അനുമതി ലഭിക്കാറുള്ളത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഗ്രാന്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."