10 ആര്‍.ടി.ഒ തസ്തികകള്‍ സൃഷ്ടിച്ചു; കൂട്ട സ്ഥലംമാറ്റവും
തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് രൂപംനല്‍കിയ സേഫ് കേരള പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പില്‍ 10 ആര്‍.ടി.ഒ തസ്തികകള്‍ കൂടി സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പദ്ധതിയിലേക്കായി 11 ജോയിന്റ് ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാരായും നിയമിച്ചു. ഇതിനു പുറമേ സീനിയര്‍ സൂപ്രണ്ട്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികകളിലുള്ള 13 പേര്‍ക്ക് ജോയിന്റ് ആര്‍.ടി.ഒമാരായും സ്ഥാനക്കയറ്റം നല്‍കി. 12 ജോയിന്റ് ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റമില്ലാതെ സ്ഥലം മാറ്റവുമുണ്ട്.
ആര്‍.ടി.ഒമാരായി സ്ഥാനക്കയറ്റം ലഭിച്ചവര്‍ (നിയമനം ലഭിച്ച സ്ഥലം ബ്രാക്കറ്റില്‍): ടി.ജി ഗോകുല്‍ (കോട്ടക്കല്‍), എ.കെ രാധാകൃഷ്ണന്‍ (വയനാട്), വി.എം ചാക്കോ (ഏറ്റുമാനൂര്‍), പി.ശിവകുമാര്‍ (പാലക്കാട്), എം.പി സുഭാഷ് ബാബു (മട്ടന്നൂര്‍), എസ്. മനോജ് (കാസര്‍കോട്), ആര്‍. രമണന്‍ (തിരുവല്ല), ജി. സാജന്‍ (ആലപ്പുഴ), പി.എം ഷബീര്‍ (കോഴിക്കോട്), ഡി. മഹേഷ് (കൊട്ടാരക്കര), ടോജോ എം. തോമസ് (തൊടുപുഴ).
ജോയിന്റ് ആര്‍.ടി.ഒമാരായി സ്ഥാനക്കയറ്റം ലഭിച്ചവര്‍ : നിഷ കെ.മോനി (കൊടുവള്ളി), സലിം വിജയകുമാര്‍ (കാഞ്ഞങ്ങാട്്), കെ. ഷിബു (പാലാ), സി. ശ്യാം (അടൂര്‍), പി.സി ചെറിയാന്‍ (റാന്നി), മിനി ഷറഫുദ്ദീന്‍ (തിരുവനന്തപുരം), സി. മോഹനന്‍ (ഒറ്റപ്പാലം), സജു എ. ബക്കര്‍ ( തിരൂരങ്ങാടി), സി.ആര്‍ വിനോദ് ( കുട്ടനാട്), കെ.ജി ഗോപകുമാര്‍ (നന്‍മണ്ട), ഡാനിയല്‍ സ്റ്റീഫന്‍ (ഇരിട്ടി). സ്ഥലംമാറ്റം ലഭിച്ച ജോയിന്റ് ആര്‍.ടി.ഒമാര്‍: എസ്.ആര്‍ സുരേഷ് (അങ്കമാലി), ജി.അനന്തകൃഷ്ണ്‍ (വടക്കാഞ്ചേരി), ബിജു.എസ് (പുനലൂര്‍), റോയ് തോമസ് (കോട്ടയം), ചാക്കോ വര്‍ഗീസ് (കരുനാഗപ്പള്ളി), ഇ.എസ് ഉണ്ണികൃഷ്ണന്‍ (തലശ്ശേരി), പി.ആര്‍ രാജീവ് ( ചങ്ങനാശ്ശേരി), സജി പ്രസാദ് ( കായംകുളം), വി. സുരേഷ് കുമാര്‍ (കുന്നത്തൂര്‍), കെ. ഹരികൃഷ്ണ്‍ (ചേര്‍ത്തല), കെ. മനോജ് (ഇരിഞ്ഞാലക്കുട), പ്രകാശ് എം.കെ (ഡി.ടി.സി കോഴിക്കോട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."