പി.ജി.ഡി.എം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഭാരതീയ റിസര്‍വ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ് (എന്‍.ഐ.ബി.എം) വര്‍ഷംതോറും നടത്തുന്ന പ്രോഗ്രാമായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ്) അഥവാ പി.ജി.ഡി.എം (ബി.ആന്‍ഡ് എഫ്.എസ്) രണ്ടു വര്‍ഷത്തെ ഈ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായി www.pgdm.nibmindia.org, www.nibmindia.org എന്നീ വെബ്‌സൈറ്റുകളിലായി മാര്‍ച്ച് 20വരെ അപേക്ഷിക്കും. ബംഗളൂരു, മുംബൈ, പൂനെ, ഡല്‍ഹി, ലക്‌നൗ, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
വിജയകരമായി പഠനം പൂര്‍ത്തിയാക്കി പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ എന്ന നിലയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ഒപ്പിട്ട പി.ജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദധാരികള്‍ക്ക് കകങഇഅഠ 2018 തഅഠ 2019 2019 സ്‌കോര്‍ നേടാന്‍ കഴിയുന്നപക്ഷം അപേക്ഷിക്കാവുന്നതാണ്.
ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികളെയും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2019 ജൂണ്‍ 30നകം യോഗ്യത തെളിയിച്ചാല്‍ മതി.
പ്രവേശന പരീക്ഷ പാസാകുന്നവര്‍ക്ക് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഏപ്രില്‍ മാസത്തില്‍ റൈറ്റിങ് എബിലിറ്റി ടെസ്റ്റിനും (ണഅഠ), വ്യക്തിഗത അഭിമുഖത്തിനും (പി.ഐ) ക്ഷണിക്കും.
ടെസ്റ്റിലും അഭിമുഖത്തിലും മറ്റും മികവുപുലര്‍ത്തുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയാറാക്കി അഡ്മിഷന്‍ ഓഫര്‍ അറിയിക്കും.
അറിയിപ്പ് കിട്ടി മൂന്ന് ആഴ്ചക്കുള്ളില്‍ ആദ്യ ഗഡു ഫീസ് അടയ്ക്കണം. നിലവില്‍ 12 ലക്ഷം രൂപയാണ് മൊത്തം കോഴ്‌സ് ഫീസ്.
ബാങ്ക് ധനകാര്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാഠ്യപദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. ഫിനാന്‍സ്, ഇക്കണോമിക്‌സ്, ഓപറേഷന്‍സ്, ക്വാണ്ടിറ്റേറ്റീവ് അനാലിസിസ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍, ജനറല്‍ മാനേജ്‌മെന്റ്, ബാങ്കിങ് സിസ്റ്റംസ് ആന്‍ഡ് പ്രാഡക്ട്‌സ്, അസറ്റ് ആന്‍ഡ് ലയബിലിറ്റി മാനേജ്‌മെന്റ്, ക്രഡിറ്റ് അപ്രൈസല്‍ ആന്‍ഡ് മാനേജ്‌മെന്റ്, റിസ്‌ക് മാനേജ്‌മെന്റ്, ട്രഷറി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ബാങ്കിങ് ആന്‍ഡ് ഫോറെക്‌സ് മാനേജ്‌മെന്റ്, ബാങ്ക് റെഗുലേഷന്‍, ലീഡര്‍ഷിപ്പ് ആന്‍ഡ് സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവ പാഠ്യവിഷയങ്ങില്‍പ്പെടും.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, റൂറല്‍ ആന്‍ഡ് മൈക്രോഫിനാന്‍സ്, ഹെല്‍ത്ത് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിങ് ആന്‍ഡ് സ്ട്രക്‌ചേര്‍ഡ് ഫിനാന്‍സ് എന്നീ പ്രത്യേക വിഷയങ്ങളും പഠിപ്പിക്കും.
പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പും പ്രോജക്ട് വര്‍ക്കും കംപ്യൂട്ടിങ് സ്‌കില്‍സ് പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്.
പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.nibmindia.org ല്‍ ലഭ്യമാകും. വിലാസം:
The Dean Education & Principal, National Itsnitute of Bank Management, NIBMPO, Kondhwekhurd, Pune 411048, Email: [email protected]. Phone: 02026716000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."