HOME
DETAILS
MAL
31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
backup
January 28 2020 | 18:01 PM
കൊച്ചി: സേവന വേതന കരാര്‍ നീതിപൂര്‍വമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ ബാങ്ക് യൂനിയനുകളുടെ ഐക്യവേദി യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. വേതന പരിഷ്കരണം നടപ്പാക്കുക, പഞ്ചദിനവാര പ്രവര്‍ത്തനം നടപ്പാക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി റദ്ദാക്കുക, പെന്ഷന് പരിഷ്കരിക്കുക, കുടുംബ പെന്ഷന് വര്‍ധിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."