കേരള ശരീഅത്ത് റൂള്‍സ് 2018: ഒരു വിയോജനക്കുറിപ്പ്
അഡ്വ. ഷഹ്‌സാദ് ഹുദവി #
9400373765
മുസ്‌ലിം വ്യക്തിനിയമം ബാധകമാവാന്‍ എല്ലാ മുസ്‌ലിംകളും സമ്മതപത്രം നല്‍കണമെന്ന് അനുശാസിക്കുന്ന 2018ലെ ശരീഅത്ത് റൂള്‍സ് ഭേദഗതി ചെയ്യണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. മുസ്‌ലിം വ്യക്തി നിയമം ബാധകമാകുവാന്‍ എല്ലാ മുസ്‌ലിംകളും ഡിക്ലറേഷന്‍ നല്‍കണം എന്നതിന് പകരം താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണം എന്ന രീതിയില്‍ ഭേദഗതി ചെയ്യണമെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യം അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സമ്മതപത്രവും വിസമ്മതപത്രവും ഒരുപോലെ പ്രായോഗികവും നിയമപരവുമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
ശരീഅത്ത് നിയമം അനുശാസിക്കുന്ന ഒസ്യത്ത്, ദത്ത് അടക്കമുള്ള എല്ലാ കാര്യങ്ങളിലും തനിക്കും തന്റെ മൈനറായ കുട്ടികള്‍ക്കും ഭാവിതലമുറക്കും ശരീഅത്ത് നിയമം പൂര്‍ണമായി ബാധകമാക്കാം എന്ന് ഡിക്ലറേഷന്‍ നല്‍കാമെന്നാണ് മൂന്നാം വകുപ്പ് പറയുന്നത്. അഥവാ, സമ്മതപത്രം നല്‍കിയ വ്യക്തിയുടെ ഭാവി തലമുറകള്‍ക്കും ഈ നിയമം ബാധകമാകും. മാത്രമല്ല, ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് പിന്നീട് ഒഴിഞ്ഞുനില്‍ക്കാനോ മാറിനില്‍ക്കാനോ അവര്‍ക്കു കഴിയുകയുമില്ല. അങ്ങനെ വരുമ്പോള്‍ ഒരിക്കല്‍ ഡിക്ലറേഷന്‍ നല്‍കിയ വ്യക്തിയുടെ ഭാവി തലമുറകള്‍ക്ക് ഈ നിയമം സ്വമേധയാ ബാധകമാകും.
1937ല്‍ ശരീഅത്ത് നിയമം പാസാക്കുമ്പോള്‍ നവാബുമാര്‍, പ്രമാണിമാര്‍, ബോറ, കച് മേമന്‍ തുടങ്ങിയവരുടെ ഇടയില്‍ മുസ്‌ലിം വ്യക്തിനിയമത്തിനു വിരുദ്ധമായി തങ്ങളുടെ ഇഷ്ടംപോലെ ഒസ്യത്ത് എഴുതാനും ദത്തെടുക്കാനുമുള്ള ആചാരപരമായ അവകാശം നിലനിന്നിരുന്നു. അങ്ങനെയുള്ള വിഭാഗങ്ങള്‍ക്ക് പൂര്‍ണമായും ശരീഅത്ത് അനുസരിക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ അവര്‍ക്കും അവരുടെ ഭാവി തലമുറയ്ക്കും ഇങ്ങനെയൊരു ഡിക്ലറേഷന്‍ നല്‍കാമെന്നതാണ് ഈയൊരു നിയമത്തിന്റെ ചുരുക്കം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ശരീഅത്ത് നിയമം ബാധകമാവുന്നതിനു സമ്മതമോ വിസമ്മതമോ ഉള്ള ഒരു ഡിക്ലറേഷന്‍ നല്‍കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
മുസ്‌ലിം വ്യക്തിനിയമത്തിലെ അടിസ്ഥാന നിയമമായ 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് അനുശാസിക്കുന്നത് ശരീഅത്ത് നിയമം പൂര്‍ണാര്‍ഥത്തില്‍ ബാധകമാവുന്നതിന് ഡിക്ലറേഷന്‍ നല്‍കാമെന്നാണ്. ഈ നിയമത്തില്‍ വിസമ്മതപത്രം നല്‍കാന്‍ വകുപ്പില്ല. അഥവാ, ശരീഅത്ത് നിയമം ബാധകമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ഒരു മുസ്്‌ലിമിന് കഴിയുകയില്ല എന്നര്‍ഥം. അങ്ങനെ വരുമ്പോള്‍ ശരീഅത്ത് ബാധകമല്ല എന്ന വിസമ്മതപത്രം നല്‍കാം എന്ന് പറയുന്നത് ആക്ടിന് വിരുദ്ധമാണ്. അത്തരമൊരു ചട്ടം നിയമപരമായി നിലനില്‍ക്കില്ല.
ഇനി വിസമ്മതപത്രം നിയമപരമായി നിലനില്‍ക്കുമെന്ന് അംഗീകരിച്ചാല്‍ തന്നെ ഏതു രീതിയിലാണതു നല്‍കുക ഭാവി തലമുറയ്ക്കു കൂടി ബാധകമാകുമെന്ന സമ്മതപത്രത്തിന്റെ അതേ രീതിയില്‍ തന്നെയാകുമോ ഇതും, അങ്ങനെയാണെങ്കില്‍ അയാളുടെ ഭാവി തലമുറ തിരികെ ഇസ്‌ലാമിക ശരീഅത്ത് ബാധകമാക്കണമെന്ന് താല്‍പര്യപ്പെട്ടാല്‍ അവര്‍ എന്തുചെയ്യും. ഭാവി തലമുറയ്ക്ക് വീണ്ടണ്ടും സമ്മതപത്രമോ വിസമ്മതപത്രമോ എഴുതിനല്‍കാന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു.
ശരീഅത്ത് നിയമം ബാധകമാവേണ്ടണ്ടവര്‍ സമ്മതപത്രം നല്‍കണമെന്നോ അതിനു താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നോ ഉള്ള ചട്ടങ്ങള്‍ രണ്ടണ്ടു തരം മുസ്‌ലിംകളെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ. അഥവാ, ശരീഅത്ത് നിയമം ബാധകമാകുന്നവനും അല്ലാത്തവനും എന്ന രീതിയില്‍ കാര്യങ്ങള്‍ സംഭവിക്കും. അങ്ങനെവന്നാല്‍ സമ്മതപത്രം നല്‍കാത്തതോ വിസമ്മതപത്രം നല്‍കിയതോ ആയ ഒരാള്‍ക്ക് ഒരേസമയം മുസ്്‌ലിം ആണെന്നു പറയുകയും ഇസ്്‌ലാമിക നിയമത്തിനു വിരുദ്ധമായി കാര്യങ്ങള്‍ നീക്കുകയും ചെയാം. ഉദാഹരണമായി മുസ്്‌ലിമിന് സ്വന്തം ഇഷ്ടപ്രകാരം ഏതുവിധേനയും ഒസ്യത്ത് എഴുതാമെന്നും നിലവില്‍ ഇസ്‌ലാമിക നിയമപ്രകാരം അനന്തരാവകാശികളല്ലാത്തവര്‍ക്ക് മൂന്നിലൊരു ഭാഗം മാത്രമേ ഒസ്യത്ത് ശരിയാവുകയുള്ളൂ. രക്ഷാകര്‍തൃത്വം, ജീവനാംശം തുടങ്ങിയ വിഷയങ്ങളില്‍ ഒരു മുസ്്‌ലിം നാമധാരിക്ക് ഇസ്‌ലാമിക നിയമങ്ങള്‍ക്കു വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാനാവും. ജീവനാംശം ലഭിക്കാന്‍ ഭാര്യ കേസു കൊടുത്താല്‍ തനിക്കു ശരീഅത്ത് നിയമം അനുശാസിക്കുന്ന പ്രകാരം ജീവനാംശം നല്‍കാന്‍ ബാധ്യതയില്ലെന്ന് ഭര്‍ത്താവിനു വാദിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടണ്ടാകും.
വിസമ്മതപത്രം നല്‍കാമെന്ന് വന്നാല്‍ ആ വ്യക്തിക്കു പിന്നീട് ഏതു നിയമമാണ് ബാധകമാവുക അഥവാ വിവാഹം കഴിഞ്ഞ ഒരു സാധാരണ മുസ്്‌ലിമിനെയും സമ്മതപത്രം നല്‍കാത്തതോ വിസമ്മതപത്രം നല്‍കിയതോ ആയ മറ്റൊരു മുസ്‌ലിമിനെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശരീഅത്ത് നിയമം എങ്ങനെയാണ് നടപ്പാവുക സമ്മതപത്രം നല്‍കാതെയോ വിസമ്മതപത്രം നല്‍കിയോ മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ക്കിടയില്‍ പിതാവിന്റെ സ്വത്ത് വീതംവയ്ക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ഏതു നിയമപ്രകാരം അനന്തരാവകാശം നടപ്പാക്കും നിലവില്‍ കല്യാണം കഴിഞ്ഞ ദമ്പതികളില്‍ ഒരാള്‍ സമ്മതപത്രം നല്‍കാതിരിക്കുകയോ വിസമ്മതപത്രം നല്‍കുകയോ ചെയ്താല്‍ അവര്‍ തമ്മിലെ അനന്തരാവകാശം എങ്ങനെ പോകും സമ്മതപത്രം നല്‍കാത്തതോ വിസമ്മതപത്രം നല്‍കിയതോ ആയ ഒരു വ്യക്തിക്ക് തനിക്ക് വേണ്ടണ്ടപ്പെട്ട ഒരാള്‍ക്കു മാത്രമായി തന്റെ സ്വത്തുവകകള്‍ ഒസ്യത്ത് എഴുതാന്‍ കഴിയുമോ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞവരുടെ അനന്തരാവകാശം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം നടക്കുമെന്നതിനു നിയമത്തില്‍ തന്നെ വകുപ്പുണ്ടണ്ട്. എന്നാല്‍, നിലവില്‍ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത, അതേസമയം സമ്മതപത്രം നല്‍കാത്തതോ വിസമ്മതപത്രം നല്‍കിയതോ ആയ മുസ്‌ലിമിന്റെ അനന്തരാവകാശം, ഒസ്യത്ത്, തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെയായിരിക്കും വിശിഷ്യാ, ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമം പൊതുവെ മുസ്‌ലിം ജനവിഭാഗത്തിനു ബാധകമല്ല എന്നിരിക്കെ.
ഇത്തരമൊരു ഡിക്ലറേഷന്‍ കൊണ്ടണ്ട് മതപരിവര്‍ത്തനം നടത്തുന്ന ഒരാളുടെ മൃതദേഹം ഇസ്‌ലാമിക ആചാരപ്രകാരം മറവുചെയ്യപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. കേരള അനാട്ടമി നിയമപ്രകാരം ഒരാള്‍ (ഏത് മത വിഭാഗത്തില്‍പെട്ടവനായാലും) തന്റെ ശരീരം മെഡിക്കല്‍ ആവശ്യത്തിനായി വിട്ടുനല്‍കാമെന്ന് വാക്കാലോ ലിഖിതമായോ എഴുതിയാല്‍ ആ ശരീരം വിട്ടു നല്‍കേണ്ടണ്ടതുണ്ടണ്ട്. അതുമല്ലെങ്കില്‍ മുസ്്‌ലിം ആചാരമായ ഖബറടക്കത്തിനു വിരുദ്ധമായി 'വില്‍പത്രം'എഴുതിപ്പിക്കുകയോ കൃത്രിമമായി നിര്‍മിക്കുകയോ ആവാം.
ഈ നിയമം നവമുസ്‌ലിംകളെ എങ്ങനെ ബാധിക്കുമെന്നത് വലിയ ചോദ്യചിഹ്നമാണ്. ഒരാള്‍ മുസ്‌ലിമാവാന്‍ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമില്ല. എന്നാല്‍, ഒരു വ്യക്തി മുസ്്‌ലിമാണെന്നതിന് ഈ നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ തെളിവായി സ്വീകരിക്കപ്പെടും. ഇത്തരമൊരു സാഹചര്യം സ്വന്തം വ്യക്തിത്വം പുറത്തറിയിക്കാന്‍ കഴിയാത്ത നവമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രായോഗികതലത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
കാരണം രജിസ്‌ട്രേഷന് ഒരു നിയമം നിലവില്‍ വന്നിട്ടും അതില്‍ രജിസ്റ്റര്‍ ചെയ്യാത്തയാളുടെ അനന്തരാവകാശം, ഒസ്യത്ത്, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ അയാള്‍ മുസ്്‌ലിമല്ല എന്ന് കോടതിക്കു വിധി പറയാനാവില്ലെങ്കില്‍പ്പോലും നിയമസങ്കീര്‍ണതകള്‍ വിളിച്ചുവരുത്തുന്നു തീര്‍ച്ച. വിസമ്മതപത്രം നല്‍കുന്ന രീതിയിലാണ് ഭേദഗതി വരുന്നത് എങ്കില്‍ ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് ഇസ്്‌ലാം മതം സ്വീകരിച്ചവര്‍ വിസമ്മതപത്രം നല്‍കണോ വേണ്ടണ്ടയോ എന്നതും അവ്യക്തമായി തുടരുന്നു.
സമ്മതപത്രവും വിസമ്മതപത്രവും മഹല്ലുകളില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഓരോ കല്യാണത്തിനും മുമ്പ് വരനും വധുവും ഡിക്ലറേഷന്‍ നല്‍കിയിട്ടുണ്ടേണ്ടാ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടണ്ടി വരും. മാത്രമല്ല, വിസമ്മതപത്രം നല്‍കിയവരാണെങ്കില്‍ വിവാഹം ചെയ്തുകൊടുക്കാന്‍ ഖാളിക്കോ അതു രജിസ്റ്റര്‍ ചെയ്യാന്‍ മഹല്ല് കമ്മിറ്റിക്കോ കഴിയുകയുമില്ല. അതേസമയം ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടില്‍ പറയുന്ന കാര്യങ്ങള്‍ ബാധകമാവേണ്ടണ്ട എന്ന് പറയുന്ന വ്യക്തിക്ക് അവരുടെ മഹല്ലുകളില്‍ അംഗത്വമെടുക്കുന്നതിനോ മഹല്ല് കാര്യങ്ങളില്‍ ഇടപെടുന്നതിനോ ഖബറടക്കം ചെയ്യുന്നതിനോ തടസ്സമുണ്ടണ്ടാവുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."