തീരുമാനമാകാതെ മലപ്പുറത്തെ 'മാലിന്യം'; ഇന്ന് വീണ്ടും ചര്‍ച്ച
മലപ്പുറം: കാരാത്തോത്തെ പ്ലാന്റിലെ മാലിന്യപ്രശ്‌നത്തില്‍ നഗരസഭയും സമരസമിതിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. മാലിന്യം കൊണ്ടുപോകുന്നതു സംബന്ധിച്ചു നഗരസഭാ അധികൃതരും സമരസമിതി പ്രതിനിധികളും ധാരണയിലെത്താത്തിനാല്‍ ഇന്നും ചര്‍ച്ച തുടരും.
ഇന്നലെ രാവിലെ പത്തിനു മലപ്പുറം നഗരസഭാ ഹാളില്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതില്‍ നഗരസഭ നിയന്ത്രണങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും സമരസമിതി അംഗീകരിച്ചില്ല. കടകളില്‍നിന്നുള്ള മാലിന്യം എടുക്കില്ലെന്നും എന്നാല്‍ നഗരത്തിലെ സ്വാഭാവിക മാലിന്യങ്ങളും ചപ്പുചവറുകളും തുടര്‍ന്നു ട്രഞ്ചിങ് ഗ്രൗണ്ടിലേക്കു കൊണ്ടുപോകാമെന്നുമാണ് നഗരസഭ മുന്നോട്ടുവച്ച നിര്‍ദേശം.
നിലവില്‍ നാലു വാഹനങ്ങള്‍വരെ ഇതിനായി ഓടിച്ചിരുന്നതു നിയന്ത്രിച്ച് ഒരു ട്രിപ്പായി കുറക്കാമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുന്നതിനു രണ്ടു മാസം സാവകാശം നല്‍കാമെന്നു സമരസമിതി അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു. ഈ കാലയളവില്‍ പുതിയ സംസ്‌കരണ മാര്‍ഗം തേടാമെന്നും അതുരെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്കു മാലിന്യം കൊണ്ടുവരുന്നതു തടയില്ലെന്നും സമരസമിതി യോഗത്തില്‍ അറിയിച്ചു.
രണ്ടു മാസത്തിനകം കേന്ദ്രം അടച്ചുപൂട്ടുന്നതു സംബന്ധിച്ചു രേഖാമൂലം ഉറപ്പുനല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. നഗരസഭയും സമരസമിതിയും തമ്മില്‍ ഇന്നു വീണ്ടും രാവിലെ നഗരസഭാധ്യക്ഷയുടെ ചേംബറില്‍ ചര്‍ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."