14 ഗഗന്യാന് 2021 ഡിസംബറില്‍; യാത്രാ സംഘത്തില്‍ വനിതയും
ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്യാന് 2021 ഡിസംബറില്‍ നടപ്പാക്കുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന്.
യാത്രികരിലെ മൂന്നംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കുമെന്നും ഗഗന്യാന് പദ്ധതികള്‍ പുരോഗമിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുന്‍പായി രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ ജി.എസ്.എല്‍.വി ഉപയോഗിച്ച് നടത്തും. ആദ്യ ദൗത്യം 2020 ലും രണ്ടാമത്തേത്ത് 2021ലുമാവും നടക്കുക.
ഇതിനുശേഷം 2021 ഡിസംബറോടെയാവും മനുഷ്യനെ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും കെ. ശിവന് പറഞ്ഞു. ദൗത്യം വിജയകരമായാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കേന്ദ്രസര്‍ക്കാര്‍ ഗഗന്യാന് ദൗത്യത്തിനായി 10,000 കോടി രൂപ അനുവദിച്ചുകഴിഞ്ഞു.
മൂന്നു പേരടങ്ങുന്ന സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ഇവര്‍ ഏഴു ദിവസം ബഹിരാകാശത്തു ചെലവഴിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."