ഇശലിന്റെ രാവോടെ വൈദ്യര്‍ മഹോത്സവം സമാപിച്ചു
കൊണ്ടോട്ടി: വി.എം കുട്ടി, എരഞ്ഞോളി മൂസ, റംല ബീഗം തുടങ്ങി മാപ്പിളപ്പാട്ട് രംഗത്തെ പഴയ കലാകാരന്മാരുടെ സംഗമത്തില്‍ പെയ്തിറങ്ങിയ ഇശല്‍ രാവോടെ 12 ദിവസമായി മലബാറിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നുവന്ന മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന് സമാപനം. കവിയരങ്ങ് ഹൈദ്രോസ് പൂവക്കുറിശ്ശി ഉദ്ഘാടനം ചെയ്തു. കാനേഷ് പൂനൂര്‍ അധ്യക്ഷനായി.
ബാപ്പു വാവാട്, ഹസന്‍ നെടിയനാട് സംസാരിച്ചു. ഒ.എം കരുവാരക്കുണ്ട്, അബദുല്ല കരുവാരക്കുണ്ട്, പക്കര്‍ പന്നൂര്‍, ഇ.കെ.എം പന്നൂര്‍, ചെറിയമുണ്ടം അബ്ദുര്‍റസാഖ്, മുസ്തഫ മുണ്ടപ്പലം, ഉമര്‍ മധുവായി തുടങ്ങി മുപ്പതോളം കവികള്‍ കവിതകള്‍ അവതരിപ്പിച്ചു.
സമാപന സമ്മേളനം മൊയ്തു കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ടി.കെ ഹംസ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, കൗണ്‍സിലര്‍ യു.കെ മുഹമ്മദ്ഷാ സംബന്ധിച്ചു. അക്കാദമിയുടെ വാര്‍ത്താപത്രിക ടി.കെ ഹംസ പ്രകാശനം ചെയ്തു. സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ഇഖ്ബാല്‍ കോപ്പിലാന്‍ സംസാരിച്ചു.
പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അത്തര്‍മാമ കുക്കുടു നാടകം അവതരിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ ഒപ്പന, വട്ടപ്പാട്ട്, ദഫ്, അറബന, കോല്‍ക്കളി തുടങ്ങിയവ അവതരിപ്പിച്ചു. ഗ്ലാസ്‌കോ മേല്‍മുറിയുടെ കളരിപ്പയറ്റ് പ്രദര്‍ശനവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."