HOME
DETAILS
MAL
ഹാജിമാരുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം
backup
February 25 2017 | 23:02 PM
മലപ്പുറം : നിര്‍ത്തലാക്കിയ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിച്ച് ഹാജിമാരുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷന്‍ മങ്കട മണ്ഡലം സമ്മേളനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. പി ഗൗരി ഉദ്ഘാടനം ചെയ്തു.
പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പാലോളി അബ്ദുറഹ്മാന്‍, അഡ്വ. കെ.കെ സമദ്, കെ.എം മൊയ്തീന്‍, കെ സ്വാമിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി മജീദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."