രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം ഉടന്‍ നടത്തണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാം ലീല മൈതാനിയില്‍ നടന്ന ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
കേസ് അന്തിമ ഘട്ടത്തിലാണെങ്കിലും കോണ്‍ഗ്രസാണ് തടസമുണ്ടാക്കുന്നത്. രാമക്ഷേത്രം അതേ സ്ഥലത്തു തന്നെ നിര്‍മിക്കല്‍ ബി.ജെ.പിയുടെ ആവശ്യമാണ്. അത് തങ്ങളുടെ ബാധ്യതയാണ്.
സാമ്പത്തിക സംവരണത്തിനു നടപടിയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള മോദിയുടെ തീരുമാനം ചരിത്രപരമാണ്. അതു യാഥാര്‍ഥ്യമാക്കിയത് മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരാണെന്നും ഷാ അവകാശപ്പെട്ടു. 2014 ലെ വിജയം 2019 ലും ആവര്‍ത്തിക്കും. ബി.ജെ.പിക്കു മാത്രമല്ല, വലിയ വിഭാഗം ജനത്തെ സംബന്ധിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം അതീവ പ്രധാന്യമുള്ളതാണ്. രാജ്യത്ത് അടിമുടി മാറ്റമാണു ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."