പൗരത്വ ബില്‍ തള്ളി മണിപ്പൂര്‍ സര്‍ക്കാര്‍
ഇംഫാല്‍: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കേന്ദ്രത്തിന്റെ പൗരത്വ (ഭേദഗതി) ബില്‍ അംഗീകരിക്കില്ലെന്ന് ബി.ജെ.പി നയിക്കുന്ന മണിപ്പൂര്‍ സര്‍ക്കാര്‍. സഖ്യസര്‍ക്കാരിന്റെ നയങ്ങളോട് യോജിക്കാത്ത നിലപാടാണിതെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സഖ്യകക്ഷികളായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്), ലോക്ജന്‍ശക്തി പാര്‍ട്ടി(എല്‍.ജെ.പി) എന്നീ പാര്‍ട്ടികള്‍ക്കൊപ്പമാണ് സംസ്ഥാനത്ത് ബി.ജെ.പി ഭരണം നടത്തുന്നത്. നിയമം നടപ്പാക്കുന്നതില്‍നിന്ന് മണിപ്പൂരിനെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എന്‍. ബൈറന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലിനെ ഇരുസഭകളിലും പ്രതിപക്ഷം എതിര്‍ത്തിരുന്നു. മുസ്‌ലിംകളോടുള്ള വിവേചനപരമായ നടപടിയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. അസമിലെ എന്‍.ഡി.എ സര്‍ക്കാര്‍ ഭാഗമായിരുന്ന അസം ഗണ പരിഷത്ത് ബില്ലില്‍ പ്രതിഷേധിച്ച് സഖ്യസര്‍ക്കാരില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."