HOME
DETAILS

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപവാസവുമായി ഹിന്ദു ധര്‍മ സംരക്ഷണ സമിതി

  
backup
January 29 2020 | 10:01 AM

hindu-organisation-protest-against-caa-29-01-2020

 


മുക്കം: ഇന്ത്യയെ മതപരമായി വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരവുമായി ഹിന്ദു ധര്‍മ സംരക്ഷണ സമിതി. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ സമിതിയുടെ നേതൃത്വത്തില്‍ മുക്കത്ത് ഉപവാസവും ബഹുസ്വര സംഗമവും സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കപ്യേടത്ത് ചന്ദ്രന്‍, കണ്‍വീനര്‍ ടി.കെ ഗോപി എന്നിവര്‍ അറിയിച്ചു.

ഭാരതീയ സംസ്‌കാരത്തിന്റെ ജീവാത്മാവായ നാനാത്വത്തില്‍ ഏകത്വമെന്ന ദര്‍ശനത്തെ നിരാകരിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി. വര്‍ഷങ്ങളായി ജാതി, മത, ഭാഷ, സംസ്‌കാര വ്യത്യാസമില്ലാതെ മനുഷ്യരെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഈശ്വരനെയും പ്രപഞ്ചത്തെയും മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളെയും ഒന്നാണെന്ന് പഠിപ്പിക്കുന്ന അദ്വൈത സിദ്ധാന്ത പ്രകാരം ഹൈന്ദവന് എല്ലാ മതസ്ഥരും ആത്മ സഹോദരന്മാരാണ്. ഇതുപ്രകാരം മതത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്.

അതിനാല്‍ പൗരത്വം നല്‍കുന്നതിന് മനുഷ്യന്റെ മതം മാനദണ്ഡമാക്കുന്നതും മതത്തിന്റെ പേരില്‍ മനുഷ്യരെ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണ്. ഇന്ത്യയില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം സഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത വിധം ശക്തമായ സാമൂഹിക ബന്ധം നിലനിര്‍ത്തി വരുന്നവരാണ്. ഈ സൗഹൃദത്തിനും പരസ്പര സഹായത്തിനും പോറല്‍ ഏല്‍പ്പിക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്നും ജനങ്ങളില്‍ മതപരമായ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായതുമായ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പൂര്‍ണമായി ഉപേക്ഷിക്കണമെന്നും ഹിന്ദുധര്‍മ സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  5 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  44 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago