കൂട്ടിലങ്ങാടിയില്‍ ജനങ്ങള്‍ക്കു ദുരിതം
കൂട്ടിലങ്ങാടി: വില്ലേജ് ഓഫിസറുടെ അഭാവം കൂട്ടിലങ്ങാടിയെ ദുരിതത്തിലാക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന നാട്ടുകാരാണ് ആഴ്ചകളായി ഭൂസംബന്ധമായും മറ്റും രേഖകള്‍ക്കായി ദുരിതമനുഭവിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷകള്‍, ക്രിമിലെയര്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി നിരവധി അപേക്ഷാര്ഥികളാണ് വില്ലേജധികാരിയില്ലാത്തതിനാല് പലപ്പോഴും മടങ്ങിപ്പോകേണ്ടി വരുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഇവിടെ പുതിയ വില്ലേജ് ഓഫിസര്‍ നിയമിക്കപ്പെട്ടത്. ഇദ്ദഹം രണ്ടു മാസം മുമ്പ് ട്രെയ്നിങ് ആവശ്യാര്‍ഥം പോയതാണ് ജനങ്ങള്‍ക്കു ഏറെ പ്രയാസം സൃഷ്ടിച്ചത്. പിന്നീട് സമീപമുള്ള വടക്കാങ്ങര വില്ലേജ് ഓഫിസര്‍ക്കാണു കൂട്ടിലങ്ങാടിയുടെ അധികച്ചുമതല നല്‍കിയത്. ഇടവിട്ട ദിവസങ്ങളില്‍ ഇവര്‍ എത്തുന്നുണ്ടെങ്കിലും ദൂരെദിക്കുകളില് നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പ്രായാധിക്യമുള്ളവര്‍ക്കും ഉള്‍പ്പെടെ വില്ലേജ് ഓഫിസറെ കാത്തു നിന്നു പ്രയാസപ്പെടേണ്ട ഗതികേടിലാണ്.
വലിയ വില്ലേജായ കൂട്ടിലങ്ങാടിയില്‍ ഉടന്‍ പുതിയ വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."