HOME
DETAILS
MAL
ലക്ഷ്യം ഇറാന്; യു.എസ് ആഭിമുഖ്യത്തില്‍ അടുത്ത മാസം പശ്ചിമേഷ്യന്‍ ഉച്ചകോടി
backup
January 11 2019 | 20:01 PM
വാഷിങ്ടണ്‍: ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നു. പശ്ചിമേഷ്യയുടെ സുസ്ഥിരതയും സമാധാനവും പ്രമേയമാക്കി അടുത്ത മാസം പോളണ്ടിലാണ് ഉച്ചകോടി നടക്കുന്നത്. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണു വെളിപ്പെടുത്തല്‍ നടത്തിയത്. ഫെബ്രുവരി 13, 14 തിയതികളിലാണ് ഉച്ചകോടി നടക്കുക. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ യു.എസ് സഖ്യകക്ഷികളടക്കമുള്ള വിദേശരാജ്യങ്ങളും പങ്കെടുക്കും. പശ്ചിമേഷ്യയുടെ സുസ്ഥിരത, സമാധാനം, സ്വാതന്ത്ര്യം, സുരക്ഷ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഉച്ചകോടി നടക്കുകയെന്ന് പോംപിയോ പറഞ്ഞു. ഇറാന് മേഖലയെ അസ്ഥിരപ്പെടുത്തുന്ന ശക്തിയായി മാറുന്നതു തടയാന്‍ വേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."